Follow KVARTHA on Google news Follow Us!
ad

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഉറ്റബന്ധുവായ റിട്ട. ബാങ്ക് മാനേജരെ കുത്തിക്കൊന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഉറ്റബന്ധുവായ റിട്ട. ബാങ്ക് മാനേജരെ കുത്തിക്കൊന്ന പോലീസുകാരന് Keywords: News, Kasaragod, Kerala, Police, Murder case,
കാസര്‍കോട്:(www.kvartha.com 29/11/2018) സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഉറ്റബന്ധുവായ റിട്ട. ബാങ്ക് മാനേജരെ കുത്തിക്കൊന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാംകുമാറിനെയാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം സസ്‌പെന്‍ഡ് ചെയ്തത്.

കാസര്‍കോട് മുള്ളേരിയ കരണിയിലെ ജില്ലാ ബാങ്ക് മുന്‍ മാനേജര്‍ പി മാധവന്‍ നായരെ(67)യാണ് ശ്യാംകുമാര്‍ കുത്തിക്കൊന്നത്. കഴിഞ്ഞ 18നാണ് സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കടന്നാണ് കുത്തിക്കൊന്നത്. കൊലയ്ക്ക് ശേഷം ആദൂര്‍ പോലീസില്‍ കീഴടങ്ങിയ ശ്യാംകുമാര്‍ റിമാന്‍ഡിലാണ്. മാധവന്‍നായരുടെ ഭാര്യാസഹോദരിയുടെ മകനാണ് പ്രതിയായ ശ്യാംകുമാര്‍.

News, Kasaragod, Kerala, Police, Murder case, Police officer suspended on Murder case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Murder case, Police officer suspended on Murder case