Follow KVARTHA on Google news Follow Us!
ad

മാന്യന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ നോക്കിയാല്‍ പെണ്ണിനെ കിട്ടില്ല; വധുവിന് ക്ഷാമമുള്ള കാലത്ത് കിര്‍മാണി മനോജിനെ പോലെയുള്ള കൊലപാതകികള്‍ക്ക് വധുവിനെ ശരിയാക്കി കൊടുക്കുന്നത് പാര്‍ട്ടി; സി പി എമ്മിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്

മാന്യന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ നോക്കിയാല്‍ പെണ്ണിനെ കിട്ടില്ല, വധുവിന് ക്ഷാമമുള്ള Kannur, News, Politics, CPM, Muslim-League, Allegation, Marriage, Kerala, Video,
കണ്ണൂര്‍: (www.kvartha.com 29.11.2018) മാന്യന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ നോക്കിയാല്‍ പെണ്ണിനെ കിട്ടില്ല, വധുവിന് ക്ഷാമമുള്ള കാലത്ത് ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന കിര്‍മാണി മനോജിനെ പോലെയുള്ള കൊലപാതകികള്‍ക്ക് വധുവിനെ ശരിയാക്കി കൊടുക്കുന്നത് സി പി എം ആണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ഫിറോസ്.

വേറൊരുത്തന്റെ ഭാര്യയെയാണ് കിര്‍മാണി മനോജ് കല്യാണം കഴിച്ചത്. പെണ്ണിനെ ശരിയാക്കിയതും വിവാഹം നടത്തിക്കൊടുത്തതും പാര്‍ട്ടിയാണ്. ഈ കോലത്തിലാണ് നമ്മുടെ നാട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ പാര്‍ട്ടിയുടെ കൂടെയാണോ നമ്മള്‍ നില്‍ക്കേണ്ടത്, അതല്ല സംഘപരിവാറിന്റെ കൂടെയാണോ എന്ന് ഫിറോസ് ചോദിക്കുന്നു.

P K Firos against CPM, Kannur, News, Politics, CPM, Muslim-League, Allegation, Marriage, Kerala, Video

നമ്മള്‍ക്ക് അഭിമാനത്തോടുകൂടി പറയാന്‍ സാധിക്കുന്ന പാര്‍ട്ടിയിലാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. കെ എം ഷാജിക്കെതിരെ ഒരു വാറോലയുമായി വന്ന് മൂക്കില്‍ ഒലിച്ച് കളിയാമെന്ന് നികേഷ് കുമാറും കൂട്ടരും കരുതിയിരുന്നു. നിങ്ങള്‍ വലിച്ചാല്‍ കയറുന്ന ഒരു മൂക്കൊന്നും നികേഷ് കുമാറിനും അവരുടെ തലതൊട്ടപ്പന്‍മാര്‍ക്കും ഇല്ലെന്നും ഫിറോസ് മുന്നറിയിപ്പുനല്‍കി.

യുവജന യാത്ര കണ്ണൂരില്‍ എത്തുന്നതിനു മുമ്പ് കെ എം ഷാജി നിയമസഭയില്‍ കയറുന്നത് കണ്ടാല്‍ മതി എന്ന് കണ്ണൂരിലെ യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അത് കണ്‍കുളിര്‍ക്കെ കണ്ടില്ലേ എന്നും ഫിറോസ് ചോദിക്കുന്നു. സുപ്രീംകോടതിയുടെ നീതിന്യായ ബോധത്തിലുള്ള വിശ്വാസം മാത്രമല്ല, ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഷാജിക്ക് നിയമസഭയില്‍ കയറാന്‍ സാധിച്ചതെന്നും ഫിറോസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P K Firos against CPM, Kannur, News, Politics, CPM, Muslim-League, Allegation, Marriage, Kerala, Video.