Follow KVARTHA on Google news Follow Us!
ad

ജോലി ചെയ്ത റസ്‌റ്റോറന്റ് കത്തിയമര്‍ന്നത് കണ്‍മുന്നില്‍; പൊട്ടിക്കരഞ്ഞ് മലയാളി യുവതി, ഒപ്പിയെടുത്ത് കനേഡിയന്‍ മാധ്യമങ്ങള്‍

ജോലി ചെയ്ത റസ്‌റ്റോറന്റ് കണ്‍മുന്നില്‍ കത്തിയമര്‍ന്നത് കണ്ട് പൊട്ടിക്കരഞ്ഞ്News, Hotel, Burnt, Media, Report, MBA student, Worker, World,
ഒട്ടാവ: (www.kvartha.com 29.11.2018) ജോലി ചെയ്ത റസ്‌റ്റോറന്റ് കണ്‍മുന്നില്‍ കത്തിയമര്‍ന്നത് കണ്ട് പൊട്ടിക്കരഞ്ഞ് മലയാളി യുവതി. കാനഡയിലെ ലിങ്കന്‍ ഫീല്‍ഡ്‌സ് വെന്‍ഡീസ് റസ്റ്റോറന്റ് കണ്‍മുന്നില്‍ കത്തിയമര്‍ന്നപ്പോഴാണ് കണ്ടുനില്‍ക്കാനാവാതെ സങ്കടപ്പെട്ട് എരുമേലിക്കാരി അയന പൊട്ടിക്കരഞ്ഞത്. ഇത് കനേഡിയന്‍ മാധ്യമങ്ങള്‍ ഒപ്പിയെടുക്കുകയും ഏറെ വാര്‍ത്താ പ്രാധാന്യം നല്‍കുകയും ചെയ്തു.

പഠനം നടത്തുന്നതിനിടെ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ അയന ഇവിടെ ജോലി ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ജോലി ചെയ്യാനായി റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് അത് കത്തിയമരുന്നത് അവള്‍ കാണുന്നത്. സങ്കടം താങ്ങാനാകാതെ കണ്ണു നിറയുകയായിരുന്നു.

Malayali woman Ayana is the star of Canadian media, News, Hotel, Burnt, Media, Report, MBA student, Worker, World

എരുമേലി കൊരട്ടി വെട്ടിക്കൊമ്പില്‍ രാജേന്ദ്രന്റെ മകള്‍ അയന മൂന്നു മാസം മുന്‍പാണു ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനായി കാനഡയിലേക്കു പുറപ്പെട്ടത്. ഒരു മാസം മുന്‍പ് അയനയ്ക്ക് ഒക്ടോവയിലെ ലിങ്കന്‍ഫീല്‍ഡ്‌സ് വെന്‍ഡീസ് റസ്റ്റോറന്റില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലിയും ലഭിച്ചു.  റസ്റ്റോറന്റിലെ ഏക ഇന്ത്യക്കാരിയാണ് അയന. ഹോട്ടല്‍ അധികൃതരുടെയും ജീവനക്കാരുടെയും പ്രീതി പിടിച്ചുപറ്റാന്‍ അയനയ്ക്ക് വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റസ്റ്റോറന്റിനു തീപിടിച്ചത്. എന്നാല്‍ ഇക്കാര്യം അറിയാതെ ജോലിക്ക് ചെന്നപ്പോഴാണ് അത് കത്തിയമരുന്നത് കണ്ടത്. ഇതോടെ അങ്ങോട്ടേക്ക് ഓടിയെത്താന്‍ ശ്രമിച്ച അയനയെ അപകട മുന്നറിയിപ്പുമായി പോലീസ് തടഞ്ഞു. കണ്‍മുന്നില്‍ മണിക്കൂറുകളോളം തീ കത്തിപ്പടരുന്നതിന് സാക്ഷിയായ അയനയുടെ സങ്കടം കണ്ടതോടെ അവിടുത്തെ പ്രമുഖ ചാനലായ ഒക്ടോവ സിറ്റിസന്‍ പ്രവര്‍ത്തകര്‍ മെഗാന്‍ ഗില്ലിസ്, ബ്ലയര്‍ ക്രോഫോര്‍ഡ് എന്നിവര്‍ അടുത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും യുവതിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം മനസിലാക്കുകയും ചെയ്തു. റസ്റ്റോറന്റിനെക്കുറിച്ചും അപകടത്തെക്കുറിച്ചും അയന പറഞ്ഞത് കാനഡയില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു. റസ്റ്റോറന്റിന്റെ പിന്‍ഭാഗത്തെ അടുക്കളയില്‍ നിന്നാണു തീ പടര്‍ന്നത്.

കോയമ്പത്തൂരില്‍ ബിബിഎയും ബിസിനസ് മാനേജ്‌മെന്റും പഠിച്ച ശേഷമാണ് അയന കാനഡയിലേക്കു പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali woman Ayana is the star of Canadian media, News, Hotel, Burnt, Media, Report, MBA student, Worker, World.