Follow KVARTHA on Google news Follow Us!
ad

രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനും മികച്ച നടനുമുള്ള രജതമയൂരം നേടി മലയാള സിനിമ ചരിത്രനേട്ടത്തില്‍; അര്‍ഹരായത് ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഇഫി) മികച്ച സംവിധായകനും മികച്ച Cinema, Entertainment, Award, Director, Actor, Russia, National,
പനാജി: (www.kvartha.com 29.11.2018) ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഇഫി) മികച്ച സംവിധായകനും മികച്ച നടനുമുള്ള രജതമയൂരം നേടി മലയാള സിനിമ ചരിത്രനേട്ടത്തിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദുമാണ് മലയാളത്തിന് ഈ നേട്ടം സമ്മാനിച്ചത്. ഈ മ യൗ എന്ന സിനിമയുടെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും അതിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് ജോസ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

റഷ്യന്‍ സംവിധായകന്‍ സെര്‍ജി ലോസ്ലിറ്റ്‌സ സംവിധാനം ചെയ്ത ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. മികച്ച നടിക്കുള്ള രജതമയൂരം ഉക്രേനിയന്‍ ചിത്രം വെന്‍ ദ ട്രീസ് ഫാളിലെ നായിക അനസ്താസില പുസ്‌തോവിസ്ത് കരസ്ഥമാക്കി. ചേഴിയന്‍ റാ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ടുലെറ്റ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി.

IFFI 2018: Chemban Vinod, Lijo Jose win awards, Cinema, Entertainment, Award, Director, Actor, Russia, National.

ചലച്ചിത്രോത്സവത്തിന്റെ സമാപനദിനമായ ബുധനാഴ്ച ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരക്കഥാകൃത്ത് സലീംഖാനു വേണ്ടി മകന്‍ അര്‍ബ്ബാസ് ഖാന്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് സ്വീകരിച്ചു.

മലയാള സിനിമയ്ക്ക് ഇതാദ്യമായാണ് മികച്ച സംവിധായകനും നടനുമുള്ള അവാര്‍ഡുകള്‍ ലഭിക്കുന്നത്. മരണം മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ യഥാതഥ ആവിഷ്‌കാരമാണ് ഈ മ യൗ എന്ന ചിത്രം. ചെല്ലാനം എന്ന തീരദേശത്ത് തന്റെ അച്ഛന് നല്ലൊരു ശവസംസ്‌കാരം നടത്താന്‍ പെടാപ്പാടുപെടുന്ന ഒരു മകന്റെ വേദനയും വൈതരണിയും കറുത്ത ഫലിതം പോലെ ആവിഷ്‌കരിച്ചതാണ് ചിത്രത്തെ വ്യത്യസ്തമാക്കിയത്.

മകന്‍ ഈശിയെ അവിസ്മരണീയമായി അവതരിപ്പിച്ചതാണ് ചെമ്പന്‍ വിനോദിനെ ഈ നേട്ടത്തിനര്‍ഹമാക്കിയത്. രജതമയൂരവും 15 ലക്ഷം രൂപ സമ്മാനത്തുകയുമുള്ള അവാര്‍ഡുകള്‍ ഇരുവരും ഏറ്റുവാങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IFFI 2018: Chemban Vinod, Lijo Jose win awards, Cinema, Entertainment, Award, Director, Actor, Russia, National.