Follow KVARTHA on Google news Follow Us!
ad

ഡിസംബറില്‍ നിപ വ്യാപന ഭീതി: ഒരു കാരണവശാലും വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കഴിഞ്ഞ മേയില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് വീണ്ടും Kozhikode, News, Health, Health & Fitness, hospital, Treatment, Warning, Patient, Kerala,
കോഴിക്കോട്: (www.kvartha.com 29.11.2018) കഴിഞ്ഞ മേയില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് വീണ്ടും എത്തുമെന്ന സംശയത്താല്‍ അത് തടയാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി ജാഗ്രതയോടെ ആരോഗ്യവകുപ്പ്.

നിപ്പ വൈറസിന്റെ വ്യാപനം ഡിസംബറില്‍ തുടങ്ങുമെന്നതിനാല്‍ ജനത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആവശ്യപ്പെട്ടു. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുതെന്നു മുന്നറിയിപ്പു നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Health department precautions on Nipah, Kozhikode, News, Health, Health & Fitness, hospital, Treatment, Warning, Patient, Kerala

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണു നിപ വൈറസിന്റെ വ്യാപനകാലം. അതിനാല്‍ വവ്വാല്‍ കടിച്ച പഴങ്ങളോ പച്ചക്കറികളോ ഭക്ഷിക്കരുത്. വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും കഴിക്കാവൂ. അവ വൃത്തിയായി കഴുകുന്നതിനെ സംബന്ധിച്ചുള്ള കൃത്യമായ നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ഷണത്തിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം ഉറപ്പാക്കുക. നിപ ലക്ഷണങ്ങള്‍ സംശയിക്കുന്ന കേസുകള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചുമ കോര്‍ണര്‍ നിശ്ചയിച്ച് ചുമയുള്ളവരെ ചുമ കോര്‍ണറിലേക്ക് മാറ്റണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുകയോ തൂവാല കൊണ്ട് മറയ്ക്കുകയോ ചെയ്യണം.

കഴിഞ്ഞ വര്‍ഷമാണ് നാടിനെ നടുക്കിയ നിപ വൈറസ് ബാധ കേരളത്തിലുണ്ടായത്. വവ്വാലില്‍ നിന്നാകാം വൈറസ് പടര്‍ന്നതെന്ന നിഗമനത്തിലാണ് മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health department precautions on Nipah, Kozhikode, News, Health, Health & Fitness, hospital, Treatment, Warning, Patient, Kerala.