Follow KVARTHA on Google news Follow Us!
ad

ശബരിമല: അറസ്റ്റിലായ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 72 പേര്‍ക്കും ജാമ്യം; ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം

ശബരിമലയില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യംPathanamthitta, News, Politics, Trending, Religion, Sabarimala Temple, Protesters, Controversy, Court, Bail, Kerala,
പത്തനംതിട്ട: (www.kvartha.com 21.11.2018) ശബരിമലയില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സുരേന്ദ്രനോടൊപ്പം ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ 72 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച 72 പേരും ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടുമാസത്തേക്ക് പ്രവേശിക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്. കൂടാതെ 20,000 രൂപയുടെ രണ്ട് പേരുടെ ആള്‍ ജാമ്യവും നല്‍കണം.

അതേസമയം, സുരേന്ദ്രന്റെ ജാമ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. സുരേന്ദ്രനും സംഘവും ശബരിമലയില്‍ എത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും അതിനാല്‍ ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശബരിമല നിലയ്ക്കല്‍ വച്ചാണ് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.

Do not enter Sabarimala, court grants conditional bail to BJP leader Surendran and others, Pathanamthitta, News, Politics, Trending, Religion, Sabarimala Temple, Protesters, Controversy, Court, Bail, Kerala.

ഇതിനിടെ കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ വാറണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. ഈ കേസില്‍ക്കൂടി ജാമ്യം നേടിയതിന് ശേഷമേ കെ.സുരേന്ദ്രന് ജയില്‍ മോചിതനാവാന്‍ കഴിയൂ.

അതേസമയം, വിവാദപ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ പിറ്റേന്നു സന്നിധാനത്തു സംഘര്‍ഷങ്ങളുണ്ടായെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. എന്നാല്‍ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണു ശ്രീധരന്‍പിള്ളയുടെ വാദം.

ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കും പോലീസ് നിയന്ത്രണങ്ങള്‍ക്കുമെതിരെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയും ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏതാനും പേരുടെ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Do not enter Sabarimala, court grants conditional bail to BJP leader Surendran and others, Pathanamthitta, News, Politics, Trending, Religion, Sabarimala Temple, Protesters, Controversy, Court, Bail, Kerala.