Follow KVARTHA on Google news Follow Us!
ad

ബിജെപി സന്നിധാനത്ത് നിന്നും പടിയിറങ്ങുന്നു; തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ബിജെപി

സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതികളെ തടയാന്‍ കച്ചകെട്ടി മലകയറിയ ബിജെപി ഓടുവില്‍News, Kochi, Kerala, Supreme Court of India, BJP, Press meet,
കൊച്ചി:(www.kvartha.com 29/11/2018) സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതികളെ തടയാന്‍ കച്ചകെട്ടി മലകയറിയ ബിജെപി ഓടുവില്‍ പടിയിറങ്ങുന്നു. സമരം സെക്രട്ടറിയറ്റിന് മുന്നിലേക്ക് മാറ്റാനാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

15 ദിവസമാണ് നിരാഹാര സമരം. എ എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിക്കുക. പിന്നീട് തുടര്‍ച്ചയായി ഓരോ നേതാക്കളായി സമരമിരിക്കും. അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തുടങ്ങിയ സമരത്തെ കുറിച്ച് ശ്രീധരന്‍പിള്ള നിലപാട് വ്യക്തമാക്കിയില്ല. പമ്പയിലും സന്നിധാനത്തും തങ്ങള്‍ സമരം നടത്തിയിട്ടില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി

News, Kochi, Kerala, Supreme Court of India, BJP, Press meet, BJP Hunger strike will be started on Monday

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണവും പിന്‍വലിക്കുക, കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുക, ഭക്തര്‍ക്ക് ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ശബരിമലയെ സംരക്ഷിക്കുക എന്നാവശ്യമുന്നയിച്ച് നടത്തുന്ന ഒപ്പുശേഖരണവും മുന്നോട്ടു കൊണ്ടുപോകും. മൂന്നുകോടി ഒപ്പുശേഖരിക്കാനാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Supreme Court of India, BJP, Press meet, BJP Hunger strike will be started on Monday