Follow KVARTHA on Google news Follow Us!
ad

കൊച്ചി കപ്പല്‍ശാല ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തും: നിതിന്‍ ഗഡ്കരി

വിമാന വാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് ആഗോള കപ്പല്‍ നിര്‍മ്മാണ Cochin shipyard dry dock ground breaking ceremony, Kochi, Kerala, Pinarayi Vijayan, Nithin Gadkari.
കൊച്ചി: (www.kvartha.com 30.10.2018) വിമാന വാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈ ഡോക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കപ്പല്‍ നിര്‍മാണ വ്യവസായത്തില്‍ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്കു വെറും 0.4 ശതമാനം വിഹിതമേയുള്ളൂ. നിലവില്‍ ആഗോള കപ്പല്‍ നിര്‍മ്മാണ വിപണിയുടെ 0.66 ശതമാനം മാത്രമാണ് ഇന്ത്യയുടെ ഓഹരി എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. വിദേശ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന ഈ പദ്ധതി കേരളത്തിന്റെ വളര്‍ച്ചയോടൊപ്പം ഇന്ത്യയുടെ വികസനത്തിനും വഴി തെളിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉള്‍നാടന്‍ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ടൂറിസം മേഖലയിലും കേരളത്തിന് വലിയ മുതല്‍കൂട്ടായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി കപ്പല്‍ശാല ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപ് അഡ്മിനിസ്‌ട്രേഷനു വേണ്ടി നിര്‍മ്മിച്ച രണ്ട് 500 സീറ്റര്‍ പാസഞ്ചര്‍ കപ്പലുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ വച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന്‍ ഗഡ്കരി നിര്‍വഹിച്ചു. 1,799 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ ഷിപ്പുകള്‍, വിമാന വാഹിനികള്‍, ഉന്നത നിലവാരത്തിലുള്ള ഗവേഷണ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനാകും. അറ്റകുറ്റപ്പണികള്‍ ചെയ്യുവാനും സാധിക്കും.

1972ല്‍ ആരംഭിച്ച കൊച്ചി കപ്പല്‍ശാല ഇന്ന് ഇന്ത്യന്‍ ഷിപ് ബില്‍ഡിംഗ് ആന്‍ഡ് റിപ്പയറിംഗ് മേഖലയില്‍ മുന്‍ നിരക്കാരാണ്. പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി കൊച്ചിയെ മാറ്റും. മെയ് 2021 ഓടു കൂടി ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും എന്ന് കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍ 3200 കോടി രൂപ വിലമതിക്കുന്ന ഇന്ത്യയിലെ വാണിജ്യ കപ്പല്‍ നിര്‍മ്മാണ വ്യവസായം കൂടുതലായും ചെറിയ, ഇടത്തരം ഓഫ്‌ഷോര്‍ കപ്പലുകളിലും ചരക്ക് വാഹിനികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ കൊച്ചി കപ്പല്‍ ശാലയില്‍ രണ്ട് ഡ്രൈ ഡോക്കുകള്‍ ഉണ്ട്.

ചടങ്ങില്‍ എറണാകുളം എം.പി പ്രൊഫെസര്‍ കെ.വി തോമസ്, എം.എല്‍.എ ഹൈബി ഈഡന്‍,കൊച്ചി മേയര്‍ സൗമിനി ജയന്‍ എന്നിവരും സംസാരിച്ചു.

Cochin shipyard dry dock ground breaking ceremony, Kochi, Kerala, Pinarayi Vijayan, Nithin Gadkari.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cochin shipyard dry dock ground breaking ceremony, Kochi, Kerala, Pinarayi Vijayan, Nithin Gadkari.