Follow KVARTHA on Google news Follow Us!
ad

യുഎസില്‍ പ്രവാസികള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ഇനി പൗരത്വം നല്‍കില്ല; കടുത്ത തീരുമാനവുമായി ട്രംപ്

യുഎസില്‍ പ്രവാസികള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന Washington, News, Donald-Trump, Child, Politics, World,
വാഷിങ്ടന്‍: (www.kvartha.com 31.10.218) യുഎസില്‍ പ്രവാസികള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന രീതിക്കു മാറ്റം വരുത്താന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നിയമത്തില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കാന്‍ ട്രംപ് തയാറെടുക്കുന്നതായാണു പുറത്തുവരുന്ന റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്ന ട്രംപിന്റെ നിര്‍ണായക ചുവടുവയ്പാണിത്. 'ഒരാള്‍ ഇവിടെ വരുന്നു. അയാള്‍ക്കു കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വര്‍ഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസില്‍ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്'എന്ന് ഒരു അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

Born In The USA? Not A Citizen Automatically, In Trump's Latest Plan,Washington, News, Donald-Trump, Child, Politics, World

ഭരണഘടനാ ഭേദഗതിയിലൂടെയേ ഈ അവകാശം സാധാരണ നിലയ്ക്ക് എടുത്തുമാറ്റാനാകൂ. എന്നാല്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ട്രംപിനെ അറിയിച്ചെന്നാണു സൂചന. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്.

Keywords: Born In The USA? Not A Citizen Automatically, In Trump's Latest Plan,Washington, News, Donald-Trump, Child, Politics, World.