Follow KVARTHA on Google news Follow Us!
ad

പ്രളയം: റാന്നിയിലെ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഒന്നാംഘട്ടമായി 34.72 കോടി രൂപ അനുവദിച്ചു

പ്രളയക്കെടുതിയില്‍ തകര്‍ന്ന റാന്നിയിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ News, Flood, Rain, Compensation, Road, Kerala,
റാന്നി: (www.kvartha.com 01.09.2018) പ്രളയക്കെടുതിയില്‍ തകര്‍ന്ന റാന്നിയിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഒന്നാം ഘട്ടമായി 34.72 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന പെരുനാട് അത്തിക്കയം ചെത്തോംകര റോഡിന് 10.31 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മറ്റ് റോഡുകളുടെ പേരും അനുവദിച്ച തുക ലക്ഷത്തിലും ബ്രാക്കറ്റില്‍:

Ranni road re construction granted 43.72 cr , News, Flood, Rain, Compensation, Road, Kerala

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത (150), മണ്ണാറക്കുളഞ്ഞി- പമ്പ റോഡില്‍ എരുവാറ്റുപുഴയില്‍ ഓട നിര്‍മ്മാണം (15), മണ്ണാറക്കുളഞ്ഞി- പമ്പ റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ സംരക്ഷണവും തകര്‍ന്ന കലുങ്കുകളുടെ നിര്‍മ്മാണവും സംരക്ഷണഭിത്തിയും (40), മേലുകരറാന്നി റോഡില്‍ ഓട നിര്‍മ്മാണം (30), പെരുനാട്-കണ്ണന്നുമണ്‍പുതുക്കട റോഡ് (25), കൂനംകര- തോണിക്കടവ് റോഡ് (25), ആലപ്ര റിസേര്‍വ് റോഡ് (60), മൂക്കന്‍പെട്ടി- പമ്പാവാലി റോഡ് (5), കുമ്പനാട്- കല്ലൂപ്പാറ റോഡ് (10), ഇട്ടിയപ്പാറ- അമ്മച്ചിക്കാട് (25), ഉതിമൂട്- പേരൂച്ചാല്‍ (20), ഉതിമൂട്- കുമ്പളാംപൊയ്ക (15), മുരണി-ശാസ്താംകോയിക്കല്‍ (10), പെരുമ്പെട്ടി കരിയംപ്ലാവ് കണ്ടന്‍പേരൂര്‍ (10), പ്ലാങ്കമണ്‍ പേരൂച്ചാല്‍ (25), മല്‍പ്പാന്‍ ബ്രാഞ്ച് റോഡ് (10), ചെറുകോല്‍പ്പുഴ - റാന്നി (15), പ്ലാപ്പളളി തുലാപ്പളളി (25), മഠത്തുംമൂഴി പൂവത്തുംമൂട് (20), മുക്കട ഇടമണ്‍ (50), റാന്നി വടശേരിക്കര (25), പെരുനാട് പെരുന്തേനരുവി (50), ചെറുകോല്‍പ്പുഴ വാഴക്കുന്നം (22), എരുവാറ്റുപുഴ മാമ്പാറമണിയാര്‍ (22), കുമ്പനാട് ചെറുകോല്‍പ്പുഴ റോഡ് (25), പകുതികച്ചേരിപ്പടി ചെറുകോല്‍പ്പുഴ (12), കാവനാല്‍ പെരുനാട് (50), പത്തനംതിട്ട അയിരൂര്‍ (10), പൂവനക്കടവ് ചെറുകോല്‍പ്പുഴ (5), മല്‍പ്പാന്‍ റോഡ് (45).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ranni road re construction granted 43.72 cr , News, Flood, Rain, Compensation, Road, Kerala.