Follow KVARTHA on Google news Follow Us!
ad

യാത്രയയപ്പുകള്‍ ഒഴിവാക്കി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ എം ജിയുടെ പടിയിറങ്ങി

നാല് വര്‍ഷത്തെ നിയമന കാലാവധി പൂര്‍ത്തിയാക്കി ഡോ. ബാബു സെബാസ്റ്റ്യന്‍ Kottayam, News, Education, M.G University, Retirement, Kerala,
കോട്ടയം: (www.kvartha.com 01.09.2018) നാല് വര്‍ഷത്തെ നിയമന കാലാവധി പൂര്‍ത്തിയാക്കി ഡോ. ബാബു സെബാസ്റ്റ്യന്‍ മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും വിരമിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന് വി.സി.യുടെ ചുമതല കൈമാറി.

പ്രളയദുരന്തത്തെ തുടര്‍ന്ന് ഔദ്യോഗിക യാത്രയയപ്പുകള്‍ ഒഴിവാക്കിയിരുന്നു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ബൊക്കെ നല്‍കി ലളിതമായ യാത്രയയപ്പാണ് നല്‍കിയത്.

MG Vice Chancellor Dr. Babu Sebastian retired, Kottayam, News, Education, M.G University, Retirement, Kerala

വ്യാഴാഴ്ച നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറുടെ സേവനങ്ങളെ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. കെ. ഷറഫുദ്ദീന്‍, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ്, ഡോ. ആര്‍. പ്രഗാഷ് തുടങ്ങിയ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.

വി.സി.യുടെ ഓഫീസില്‍ അധ്യാപക, അനധ്യാപക വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, പ്രിന്‍സിപ്പല്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക നായകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ നേരിട്ടെത്തി ബാബു സെബാസ്റ്റ്യന് ഭാവുകങ്ങള്‍ നേര്‍ന്നു.

ഡോ. ബാബു സെബാസ്റ്റ്യന്റെ പത്‌നിയായ മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ മലയാള വിഭാഗം മേധാവി ഡോ. ലിസ്സി ജോസഫ് കൊണ്ടുവന്ന സ്വകാര്യ കാറില്‍ ആയിരുന്നു പാലായിലെ സ്വഭവനത്തിലേക്കുള്ള മടക്കയാത്ര.

Keywords: MG Vice Chancellor Dr. Babu Sebastian retired, Kottayam, News, Education, M.G University, Retirement, Kerala.