Follow KVARTHA on Google news Follow Us!
ad

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രിമാര്‍ ഘോരഘോരം പ്രസംഗിക്കുന്നു; ആരും ഇത് കൈകൊണ്ട് തൊട്ടുനോക്കിയിട്ടുണ്ടാവില്ല; എല്ലാവര്‍ക്കും ഓരോ കോപ്പി നല്‍കാന്‍ താന്‍ തയ്യാറാണ്; മന്ത്രിമാരുടെ പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച് ജോയ് മാത്യൂ

കഴിഞ്ഞ ദിവസം പ്രത്യേക അവലോകന യോഗത്തിനിടെ നിയമസഭയില്‍ മന്ത്രിമാ Kerala, News, Thiruvananthapuram, Report, Ministers, Actor, Gadgil Report, Joy Mathew Against Ministers.
തിരുവനന്തപുരം: (www.kvartha.com 01.09.2018) കഴിഞ്ഞ ദിവസം പ്രത്യേക അവലോകന യോഗത്തിനിടെ നിയമസഭയില്‍ മന്ത്രിമാര്‍ 'കാഴ്ച്ചവെച്ച' പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.


ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്നും എന്നാല്‍ ആരും ഇത് കൈകൊണ്ട് തൊട്ടുനോക്കിയിട്ടു പോലുമില്ലെന്നും ജോയ് മാത്യു പറഞ്ഞു. വേണമെങ്കില്‍ എല്ലാ നിയമസഭാ സാമാജികര്‍ക്കും ഓരോ കോപ്പി വീതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ നമ്മുടെ നിയമസഭയില്‍ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ.നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമെന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ. എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ് ഗില്‍ ,കസ്തൂരി രംഗന്‍ എന്നൊക്ക വെച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട്  പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ് . (ആവശ്യക്കാരന്റെ പേര്‍ ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം ) നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ..


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Report, Ministers, Actor, Gadgil Report, Joy Mathew Against Ministers.