Follow KVARTHA on Google news Follow Us!
ad

പ്രളയം: ദുരിതബാധിതര്‍ക്കു നല്‍കിയത് 10 കോടി രൂപയുടെ ഇന്‍ഷുറന്‍സ്

പ്രളയക്കെടുതിയില്‍ വീടും വീട്ടുപകരണങ്ങളും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഇതിനകംKottayam, News, Flood, Rain, Trending, Insurance, Application, Auto & Vehicles, House, Kerala
കോട്ടയം: (www.kvartha.com 01.09.2018) പ്രളയക്കെടുതിയില്‍ വീടും വീട്ടുപകരണങ്ങളും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഇതിനകം നല്‍കിയത് 10 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം. ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗത്തില്‍ ക്ലെയിം തുക നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഒരുക്കിയിട്ടുണ്ട്. അപേക്ഷാ ഫോമും സാക്ഷ്യപത്രവും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നല്‍കിയാല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ വിലയിരുത്തുകയും ക്ലെയിം തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യും.

ഇന്‍ഷുര്‍ ചെയ്ത എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 3500 രൂപയാണ് നല്‍കുക. മറ്റ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വിലയിരുത്തിയ ശേഷം ആവശ്യമുള്ള തുക നല്‍കും. സാധാരണയായി വാഹനങ്ങള്‍ നന്നാക്കിയ ശേഷം ബില്ലുമായാണ് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കേണ്ടത്.

Flood: 10 crore insurance issued, Kottayam, News, Flood, Rain, Trending, Insurance, Application, Auto & Vehicles, House, Kerala

എന്നാല്‍ പ്രളയം കാരണമുണ്ടായ അടിയന്തര സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആദ്യം തന്നെ തുക കൈമാറും. തുടര്‍ന്ന് ഏത് വര്‍ക് ഷോപ്പില്‍ നിന്നും വാഹനങ്ങള്‍ നന്നാക്കാവുന്നതാണ്. വീടും കടയും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള എല്ലാ വീട്ടുപകരണങ്ങള്‍ക്കുമുള്ള നാശനഷ്ടം വിലയിരുത്തിയ ശേഷമാണ് ക്ലെയിം തുക അക്കൗണ്ടിലേക്ക് നല്‍കുക.

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍

അതാതു ഇന്‍ഷുറന്‍സ് കമ്പനികളില്‍ വിവരങ്ങള്‍ അറിയിക്കുക. ഇന്‍ഷുറന്‍സ് രേഖയുണ്ടെങ്കില്‍ അത് നല്‍കുക, അല്ലാത്തപക്ഷം ആ വിവരം കമ്പനികളില്‍ അറിയിക്കണം. വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലെ വീടിന്റെയോ വാഹനത്തിന്റെയോ പടം ലഭ്യമെങ്കില്‍ അതും നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു ലഭിക്കുന്ന ക്ലെയിം ഫോം പൂരിപ്പിച്ച് നല്‍കുക.

വാഹനങ്ങളുടെ നാശനഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ക്ലെയിം തുക അനുവദിച്ച് നല്‍കും. വീട്, വീട്ടുപകരണങ്ങള്‍, കട തുടങ്ങിയവയുടെ നഷ്ടക്കണക്ക് സര്‍വേയര്‍മാര്‍ തയാറാക്കും. അനുവദിക്കപ്പെടുന്ന ക്ലെയിം തുക അക്കൗണ്ടുകളില്‍ എത്തും.

Keywords: Flood: 10 crore insurance issued, Kottayam, News, Flood, Rain, Trending, Insurance, Application, Auto & Vehicles, House, Kerala.