Follow KVARTHA on Google news Follow Us!
ad

പ്രളയാനന്തരം ഇ പി ജയരാജന്‍ ' മുഖ്യമന്ത്രി'; മൂന്നാം മാസം പുറത്തുപോകേണ്ടി വന്നതിന് 'മധുരപ്രതികാരം'

മഹാപ്രളയത്തേത്തുടര്‍ന്ന് മാറ്റിവച്ച ചികിത്സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയThiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Treatment, America, Resignation, Minister, Kerala,
തിരുവനന്തപുരം: (www.kvartha.com 01.09.2018) മഹാപ്രളയത്തേത്തുടര്‍ന്ന് മാറ്റിവച്ച ചികിത്സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുമെന്നു കരുതുന്ന ഇ പി ജയരാജന് ഇത് അപ്രഖ്യാപിത മധുരപ്രതികാരം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസംപോലും തികയുന്നതിനു മുമ്പ് ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടി വന്ന ഇ പി ജയരാജനെ പിന്നീട് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി കുറ്റമുക്തനാക്കിയെങ്കിലും രണ്ട് വര്‍ഷമാണ് അദ്ദേഹം മന്ത്രിസഭയ്ക്ക് പുറത്തു നിന്നത്.

ഇതിനിടെ എന്‍സിപിയുടെ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദം കത്തിപ്പടര്‍ന്നെങ്കിലും ജയരാജന്റെ കാര്യത്തിലെപ്പോലെ പെട്ടെന്നു തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ തീരെ രക്ഷയില്ലാതെ വന്നപ്പോള്‍ അദ്ദേഹം രാജിവയ്ക്കുകയാണുണ്ടായത്. ജയരാജനു ശേഷം ഫോണ്‍കെണിയില്‍പ്പെട്ട് രാജിവച്ച എ കെ ശശീന്ദ്രന്‍ തോമസ് ചാണ്ടിക്ക് പകരം മന്ത്രിസഭയിലേക്ക് തിരിച്ചുവന്നപ്പോള്‍ അതിനൊപ്പം ജയരാജന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും എന്ന സൂചന ശക്തമായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം പിന്നെയും വൈകി.

E P Jayarajan will be the CM in charge for one month, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Treatment, America, Resignation, Minister, Kerala.

രാജിവയ്ക്കുമ്പോള്‍ വഹിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ ജയരാജിന് നല്‍കിയതോടെ മന്ത്രിസഭയിലെ രണ്ടാമനായിത്തന്നെയാണ് തിരിച്ചുവരവ് എന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാത്ത ഒരു മാസക്കാലം ഇനി ജയരാജന് നിര്‍ണായകം. പ്രളയാനന്തര നവകേരള നിര്‍മാണത്തിനു സുപ്രധാന നേതൃത്വം വഹിക്കേണ്ട സമയത്താണ് ഈ ചുമതല എന്നതും പ്രധാനമാണ്. ടി എം തോമസ് ഐസക്ക്, എ കെ ബാലന്‍, കെ കെ ശൈലജ ടീച്ചര്‍ എന്നീ സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിസഭയിലുണ്ടെങ്കിലും ജയരാജനെത്തന്നെ ചുമതല ഏല്‍പ്പിക്കുന്നുവെന്നതും പ്രധാനമാണ്.

ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ഓഗസ്റ്റ് 19നു യുഎസിലേക്ക് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പരിപാടി. പ്രളയം വന്നപ്പോള്‍ അത് മാറ്റി. തിങ്കളാഴ്ചയാണ് അദ്ദേഹം യുഎസിലെ മേയോ ക്ലിനിക്കിലേക്ക് പോവുക.

Keywords: E P Jayarajan will be the CM in charge for one month, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Treatment, America, Resignation, Minister, Kerala.