Follow KVARTHA on Google news Follow Us!
ad

വിശ്വഹിന്ദുപരിഷത്ത് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്; തെളിഞ്ഞത് കോണ്‍ഗ്രസിന്റെ കാവിമുഖം; കോടിയേരി

വിശ്വഹിന്ദുപരിഷത്ത് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തതോടെ തെളിഞ്ഞത് Thiruvananthapuram, News, Politics, Congress, Allegation, Controversy, CPM, Kodiyeri Balakrishnan, Kerala,
തിരുവനന്തപുരം: (www.kvartha.com 28.04.2018) വിശ്വഹിന്ദുപരിഷത്ത് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തതോടെ തെളിഞ്ഞത് കോണ്‍ഗ്രസിന്റെ കാവിമുഖമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;

കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്തും ബജ്രംഗദളും ഹിന്ദു സമാജോത്സവ സമിതിയും സംഘടിപ്പിച്ച സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് വര്‍ഗീയ വിഷം ചീറ്റലുകള്‍ക്ക് നേതൃത്വം നല്‍കിയ വാര്‍ത്ത വളരെ പ്രസക്തിയുള്ളതാണ്. കോണ്‍ഗ്രസിന്റെ കാവിമുഖമാണ് അവിടെ തെളിഞ്ഞുവന്നിട്ടുള്ളത്.

Kodiyeri against Congress, Thiruvananthapuram, News, Politics, Congress, Allegation, Controversy, CPM, Kodiyeri Balakrishnan, Kerala.

ഹിന്ദു തീവ്രവാദിയായ മധ്യപ്രദേശിലെ യുവ സന്യാസിനി ബാലസരസ്വതിയടക്കമുള്ള സംഘപരിവാര്‍ സ്വാമിമാര്‍ വര്‍ഗീയ വിഷം ചീറ്റുമ്പോള്‍ തലകുലുക്കി രസിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി സംഘപരിവാര്‍ വല്‍ക്കരിക്കപ്പെട്ടതുകൊണ്ടാണ് സമ്മേളനത്തില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ എന്‍ കൃഷ്ണഭട്ടിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാവാത്തത്.


കോണ്‍ഗ്രസിന്റെ മതേതര നിലപാടും ബി ജെ പിയോടുള്ള സമീപനവും ഇവിടെ മറനീക്കി പുറത്തുവന്നിരിക്കയാണ്. ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ക്കുള്ള സന്ദേശമാണ് കാസര്‍കോട് നിന്നും ഉണ്ടായിട്ടുള്ളത്. ചെങ്ങന്നൂരിലും കാസര്‍കോട് നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളത് എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ കോണ്‍ഗ്രസിന് വോട്ട് ചെയ്യണോ എന്ന് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ ചിന്തിക്കണം.

Keywords: Kodiyeri against Congress, Thiruvananthapuram, News, Politics, Congress, Allegation, Controversy, CPM, Kodiyeri Balakrishnan, Kerala.