Follow KVARTHA on Google news Follow Us!
ad

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വിസ തട്ടിപ്പു നടത്തി വന്ന സംഘം പാലാ പോലീസിന്റെ പിടിയിലായി. പിന്നില്‍ അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘമെന്ന് സൂചന. വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം Kerala, News, Arrest, Police, Cheating, Local-News, Pathanamthitta, Cheating case; 3 arrested
പാലാ: (www.kvartha.com 29.04.2018) വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വിസ തട്ടിപ്പു നടത്തി വന്ന സംഘം പാലാ പോലീസിന്റെ പിടിയിലായി. പിന്നില്‍ അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘമെന്ന് സൂചന. വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തില്‍പ്പെട്ട മൂന്നു പേരെയാണ് പാലാ പോലീസ് ചേര്‍ത്തലയില്‍ നിന്നും പിടികൂടിയത്.

പത്തനംതിട്ട, അത്തിക്കയം പുലിപ്പാറ വീട്ടില്‍ സാമുവല്‍ രാജു (60), ചേര്‍ത്തല സ്വദേശി രാജേഷ് (41), തമിഴ്നാട് സ്വദേശി വേല്‍മുരുകന്‍ (37) എന്നിവരാണ് പിടിയിലായത്. പാലാ പ്രദേശത്ത് വിവിധ ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പഠനശേഷം ഖത്തറില്‍ ജോലി വാങ്ങിത്തരുമെന്നും വിദേശത്തുള്ള ഒരു പ്രമുഖ കമ്പനിയുമായി ബന്ധമുള്ള ചേര്‍ത്തല വാരനാട് സ്വദേശി സുജിത് എന്നയാള്‍ക്ക് പണം നല്‍കണമെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ തുക ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുനിലിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട് പറഞ്ഞത്. പാലാ സ്റ്റേഷനില്‍ മാത്രം ഇരുപതോളം പരാതികള്‍ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്തുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സാമുവല്‍ രാജുവിനേയും സംഘത്തേയും പരിചയമുള്ള പള്ളിക്കത്തോട് സ്വദേശി ജോണിയേയും പോലീസ് തിരയുന്നുണ്ട്. ജോണിയാണ് സംഘത്തിന്റെ പാലായിലെ ഇടനിലക്കാരന്‍. ചിലര്‍ ജോണിയുമായി പണം സംബന്ധിച്ച തര്‍ക്കം ഉണ്ടായപ്പോള്‍ അവര്‍ക്ക് പണം നല്‍കി.
വിസയ്ക്കായി പണം നല്‍കിയ ചിലര്‍ ഖത്തറിലുള്ള കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ സുജിത്ത് എന്നയാളെ അറിയില്ലെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ് ഇവര്‍ പാലാ സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. 20 ലക്ഷത്തോളം രൂപ പാലാ സ്റ്റേഷന്‍ പരിധിയില്‍ നിന്നും തട്ടിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും സംസ്ഥാനമൊട്ടാകെയും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആദ്യ ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ചത്. വീണ്ടും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു വരുകയൊള്ളൂ. പാലാ ഡി.വൈ.എസ്.പി. വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി ഐ രാജന്‍ കെ. അരമന, എസ്.ഐ. അഭിലാഷ് കുമാര്‍, സി.പി.ഒ.മാരായ സുനില്‍, അനില്‍ കുമാര്‍ രാജേഷ്, സിനോയ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Arrest, Police, Cheating, Local-News, Pathanamthitta, Cheating case; 3 arrested
< !- START disable copy paste -->