Follow KVARTHA on Google news Follow Us!
ad

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. Goa, Kerala Blasters, Winner, News, Football, Sports, National,
ഗോവ: (www.kvartha.com 01.03.2018) ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ഗോവയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഗോവ- കൊല്‍ക്കത്ത മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഗോവ ജയിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തായത്.

ബംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന് ഇനി സെമിയിലെത്താന്‍ കഴിയില്ല. മത്സരത്തിന്റെ പത്താം മിനിറ്റില്‍ സെര്‍ഗിയോ ജസ്‌റ്റെയിലൂടെയാണ് ഗോവ ഗോള്‍ വേട്ട ആരംഭിച്ചത്. 15, 21 മിനിറ്റുകളില്‍ മാനുവല്‍ ലാന്‍സറാട്ടെ നേടിയ ഇരട്ട ഗോളിലൂടെ ആദ്യ പകുതിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് ഗോവ മുന്നിലായിരുന്നു.


രണ്ടാം പകുതിയിലും കൊല്‍ക്കത്തന്‍ പോസ്റ്റിലേക്ക് ഇരമ്പിയെത്തിയ ഗോവ മുന്നേറ്റനിര രണ്ടു ഗോളുകള്‍ കൂടി വലയിലാക്കി. 64-ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസും 90-ാം മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസുമാണ് ഗോവയ്ക്കായി നാലും അഞ്ചും ഗോളുകള്‍ നേടിയത്. 87-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബി കീനാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

തോല്‍വിയോടെ ഒരു മത്സരം മാത്രം ശേഷിക്കുന്ന കൊല്‍ക്കത്ത 13 പോയന്റോടെ ഒമ്പതാം സ്ഥാനത്താണ്. വിജയത്തോടെ ഗോവ ഒരു മത്സരം ശേഷിക്കെ 27 പോയന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. അവസാന നാലിലെത്താന്‍ ഇനി ഗോവയും ജംഷേദ്പുരും തമ്മിലാണ് മത്സരം. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ നാലാം സ്ഥാനത്തോടെ സെമിയിലേക്ക് മുന്നേറും, മത്സരം സമനിലയില്‍ കലാശിച്ചാല്‍ ഗോവ സെമിയിലെത്തും.

ISL 2017/18: Guide to qualification scenarios for FC Goa, Jamshedpur FC and Kerala Blasters, Goa, Kerala Blasters, Winner, News, Football, Sports, National


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ISL 2017/18: Guide to qualification scenarios for FC Goa, Jamshedpur FC and Kerala Blasters, Goa, Kerala Blasters, Winner, News, Football, Sports, National.