Follow KVARTHA on Google news Follow Us!
ad

വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി; ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം വാര്‍ത്ത വായിക്കുക എന്ന് പുരുഷ അവതാരകന്‍, തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് വനിതാ അവതാരക, ഇരുവരുടേയും പോരിനിടെ എന്ത് ചെയ്യണമെന്നറിയാതെ പ്രൊഡക്ഷന്‍ അംഗങ്ങള്‍, പോരടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി. ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം Lahore, Pakistan, News, Media, Complaint, Video, Social Network, World,
ലാഹോര്‍: (www.kvartha.com 27.02.2018) വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി. ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം വാര്‍ത്ത വായിക്കുക എന്ന് പുരുഷ അവതാരകന്‍, തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് വനിതാ അവതാരക, ഇരുവരുടേയും പോര് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. പാകിസ്ഥാനിലെ ഒരു ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസമാണ് പ്രസ്തുത സംഭവം അരങ്ങേറിയത്.

പാകിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് കഥാപാത്രങ്ങള്‍. ഇരുവരും പരസ്പരം പഴിചാരുന്നതും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉറുദുവിലാണ് വാക്കേറ്റം.


ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഇതിന് അവതാരകയുടെ മറുപടി. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്. അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി അവതാരകന്റെ ചോദ്യം.

This Video Of Pakistani Anchors Fighting On Live TV Is All Of Us Arguing With An Annoying Colleague, Lahore, Pakistan, News, Media, Complaint, Video, Social Network, World

ഇതിനിടെ വിവരമില്ലാത്തവന്‍ എന്ന് അവതാരക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ഇരുവരുടേയും തമ്മിലടിയില്‍ പൊറുതി മുട്ടിയ പ്രൊഡക്ഷന്‍ അംഗങ്ങള്‍ ദയവായി ശാന്തരാകൂ എന്ന് ഇരുവരോടും വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പോര് തുടരുകയായിരുന്നു അവതാരകര്‍.

This Video Of Pakistani Anchors Fighting On Live TV Is All Of Us Arguing With An Annoying Colleague, Lahore, Pakistan, News, Media, Complaint, Video, Social Network, World

സംഭവത്തിന്റെ വീഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: This Video Of Pakistani Anchors Fighting On Live TV Is All Of Us Arguing With An Annoying Colleague, Lahore, Pakistan, News, Media, Complaint, Video, Social Network, World.