Follow KVARTHA on Google news Follow Us!
ad

ആര്‍മിയിലെ ഭക്ഷണ നിലവാരത്തെ ചോദ്യം ചെയ്ത മുന്‍ ജവാന്‍ തേജ് ബഹാദുര്‍ കോടതിയില്‍

ന്യൂഡല്‍ഹി: (www.kvartha.com 01.02.2018) ആര്‍മിയിലെ ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്ത മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ കോടതിയില്‍. National, Army, Tej Bahadur, Summary Security Force Court (SSFC)
ന്യൂഡല്‍ഹി: (www.kvartha.com 01.02.2018) ആര്‍മിയിലെ ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്ത മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ കോടതിയില്‍. തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട മേലുദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ബഹാദൂര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് പി ബി ബജന്ത്രി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

National, Army, Tej Bahadur, Summary Security Force Court (SSFC)

ചൊവ്വാഴ്ചയാണ് തേജ് ബഹാദൂര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹരിയാന നര്‍നൗല്‍ ജില്ലയിലെ രത്തന്‍ കലന്‍ ഗ്രാമവാസിയാണ് തേജ് ബഹാദൂര്‍. ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ അളവിലും ഗുണ നിലവാരത്തിലും മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ മേലുദ്യോഗസ്ഥരെ കാണിക്കാനാണ് ബഹാദൂറും സുഹൃത്തുക്കളും പിന്നീട് വിവാദമായി മാറിയ വീഡിയോ ഷൂട്ട് ചെയ്തതെന്ന് ബഹാദൂറിന്റെ അഭിഭാഷകന്‍ യാദവ് വ്യക്തമാക്കി. ബഹാദൂര്‍ അറിയാതെയാണ് ബഹാദൂറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുഹൃത്തുക്കള്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.

1996ലാണ് ബഹാദൂര്‍ സൈന്യത്തില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: In the petition, Bahadur further submitted that two charge-sheets were issued against him in February 2017 and the Summary Security Force Court (SSFC) passed an impugned order in April 2017 whereby he was "dismissed" from the BSF.

Keywords: National, Army, Tej Bahadur, Summary Security Force Court (SSFC)