Follow KVARTHA on Google news Follow Us!
ad

കേന്ദ്ര നയം പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തി-മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നയം പെട്രോളിയം ഉത്പന്ന വില കുതിച്ചുയരാന്‍ ഇടയാക്കിയെന്ന് Thiruvananthapuram, Kerala, News, Chief Minister, Petrol, Hike, Price, CM on petrol price hike.
തിരുവനന്തപുരം: (www.kvartha.com 01.02.2018) കേന്ദ്ര സര്‍ക്കാര്‍ നയം പെട്രോളിയം ഉത്പന്ന വില കുതിച്ചുയരാന്‍ ഇടയാക്കിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കേന്ദ്രസര്‍ക്കാര്‍ 2010ല്‍ പെട്രോളിന്റെയും തുടര്‍ന്ന് 2014ല്‍ ഡീസലിന്റെയും വില നിയന്ത്രണ അധികാരം എടുത്തുകളഞ്ഞതു വഴി വില നിശ്ചയിക്കുന്നതിനുള്ള അധികാരം ഓയില്‍ കമ്പനികളില്‍ നിക്ഷിപ്തമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍ ആയതിന്റെ ഗുണഫലം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നായിരുന്നു ഈ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അന്ന് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദം. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ ആയതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കിയതുമില്ല. 

Thiruvananthapuram, Kerala, News, Chief Minister, Petrol, Hike, Price, CM on petrol price hike.

ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയമനുസരിച്ച് ഓയില്‍ കമ്പനികള്‍ അനുദിനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

പെട്രോളിനും ഡീസലിനും ഇപ്പോള്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് കേരളത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. ഡീസല്‍ വില വര്‍ദ്ധനവ് ചരക്ക് ഗതാഗത കൂലി ഉയര്‍ത്തുമെന്നതിനാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറിയുടെയും വിലക്കയറ്റത്തിന് ഇത് കാരണമാകുന്നുണ്ട്.

പാചകവാതക വില വര്‍ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം ഹോട്ടല്‍ ഭക്ഷണവില വര്‍ദ്ധനവിനും ഇടയാക്കുന്നു. ഈ പ്രതികൂല സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ച് വിപണി ഇടപെടല്‍ നടത്തിയതിന്റെ ഫലമായി വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ,ഹോര്‍ട്ടികോര്‍പ് എന്നീ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ വിപണിയില്‍ ഇടപെടുന്നതിനാല്‍ രൂക്ഷമായ വിലക്കയറ്റത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 201516ല്‍ 99 കോടി രൂപയാണ് വിപണി ഇടപെടലിനായി നീക്കി വച്ചിരുന്നത്. എന്നാല്‍ 2017-18സാമ്പത്തിക വര്‍ഷം ഇതിനായി 200 കോടി രൂപ സപ്ലൈകോയ്ക്ക് നല്‍കിയിട്ടുണ്ട്. ആയത്, ഉപയോഗിച്ച് സപ്ലൈകോ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 ഇനങ്ങള്‍ ഉള്‍പ്പെടെ ആകെ 28ഓളം അവശ്യ ഭക്ഷ്യധാന്യങ്ങള്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാക്കിവരുന്നു.

ഇതിനുപരിയായി, വിവിധ കാലയളവുകളില്‍ 'അരിക്കട'എന്ന സംവിധാനം ഏര്‍പ്പെടുത്തിയും ഉത്സവകാലങ്ങളില്‍ മെട്രോഫെയറും മാര്‍ക്കറ്റുകളും സംഘടിപ്പിച്ചും വിലക്കയറ്റത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇദംപ്രഥമമായി സര്‍ക്കാര്‍ നേരിട്ട് ആന്ധ്രയില്‍നിന്നും 6000 ടണ്‍ അരി കേരളത്തിലെത്തിച്ച് വിതരണം നടത്തിയിരുന്നു. തൃശൂര്‍ താലൂക്കില്‍ ആദിവാസി ഊരുകളില്‍ നേരിട്ട് റേഷന്‍ എത്തിക്കുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Chief Minister, Petrol, Hike, Price, CM on petrol price hike.