Follow KVARTHA on Google news Follow Us!
ad

വാഗമണ്‍ സിമി ക്യാമ്പ്: പ്രതികളെ കേരളത്തിലെ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം കോടതി തള്ളി

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ വിചാരണ നേരിടുന്ന 11 പ്രതികള്‍ ഭോപ്പാല്‍ ജയിലില്‍ നിന്ന് തങ്ങളെ കേരളത്തിലെNews, Kochi, Kerala, SIMI, Case, Accused, Jail, High Court, Bhopal, Rejected
കൊച്ചി: (www.kvartha.com 30/08/2017) വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ വിചാരണ നേരിടുന്ന 11 പ്രതികള്‍ ഭോപ്പാല്‍ ജയിലില്‍ നിന്ന് തങ്ങളെ കേരളത്തിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍, ബംഗളുരു സ്വദേശികളായ ഹാഫിസ് ഹുസൈന്‍, മുഹമ്മദ് യാസിര്‍, മിര്‍സ അഹമ്മദ് ബേഗ്, മദ്ധ്യപ്രദേശില്‍ നിന്നുള്ള സഫ്ദര്‍ ഹുസൈന്‍, അമില്‍ പര്‍വേസ്, കമ്രാന്‍ സിദ്ദിഖി, കമറുദ്ദീന്‍ നഗോറി, മുംബയ് അന്ധേരി സ്വദേശി മുഹമ്മദ് അബു ഫൈസല്‍ ഖാന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇത് അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരുള്‍പ്പെടെ കേസിലെ എതിര്‍ കക്ഷികള്‍ വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് ഹര്‍ജികള്‍ തള്ളിയത്.

News, Kochi, Kerala, SIMI, Case, Accused, Jail, High Court, Bhopal, Rejected.

നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പേരില്‍ വാഗമണ്ണില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന തീവ്രവാദക്കേസില്‍ പ്രതികളായ ഇവര്‍ ഇന്‍ഡോര്‍ ബോംബ് സ്ഫോടനക്കേസ്, അഹമ്മദാബാദ് സ്ഫോടനക്കേസ്, പാനായിക്കുളം കേസ് തുടങ്ങിയവയിലും പ്രതികളാണ്.

ക്രൂരമായ പീഡനമാണ് ഭോപ്പാല്‍ ജയിലില്‍ നേരിടേണ്ടി വരുന്നതെന്നും സിമി പ്രവര്‍ത്തകരെന്നാരോപിച്ച് ജയിലിലടച്ചവരില്‍ എട്ടുപേര്‍ ഭോപ്പാല്‍ ജയിലില്‍ അടുത്തിടെ വെടിയേറ്റു മരിച്ചെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാഗമണ്‍ കേസിന്റെ വിചാരണയില്‍ ഫലപ്രദമായി പങ്കെടുക്കാന്‍ തങ്ങളെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ മുഖ്യ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, SIMI, Case, Accused, Jail, High Court, Bhopal, Rejected, SIMI case: Plea for jail shift dismissed.