Follow KVARTHA on Google news Follow Us!
ad

10 വയസുകാരന്റേയും 18 വയസുകാരിയുടേയും പ്രണയം പ്രമേയമാക്കിയ സീരിയലിന് മന്ത്രി സ്മൃതി ഇറാനിയുടെ പൂട്ട്

10 വയസുകാരന്റേയും 18 വയസുകാരിയുടേയും പ്രണയം പ്രമേയമാക്കിയ സീരിയലിന് മന്ത്രി സ്മൃതി ഇറാനിയുടെ News, Minister, Marriage, Allegation, Parents, National,
ഡെല്‍ഹി: (www.kvartha.com 30.08.2017) 10 വയസുകാരന്റേയും 18 വയസുകാരിയുടേയും പ്രണയം പ്രമേയമാക്കിയ സീരിയലിന് മന്ത്രി സ്മൃതി ഇറാനിയുടെ പൂട്ട്. 10 വയസുകാരന്‍ 18 വയസുകാരിയെ വിവാഹം കഴിക്കുന്നതും ഇവര്‍ തമ്മില്‍ ഇഴുകി ചേരുന്നതുമാണ് സീരിയലിന്റെ പ്രമേയം. എന്നാല്‍ സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിര്‍ദേശിച്ചു. സോണി സംപ്രേഷണം ചെയ്ത 'പെഹ്രെദാര്‍ പിയാ കി' എന്ന സീരിയലാണ് കേന്ദ്ര ഇടപെടലിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചത്.

വെള്ളിയാഴ്ചയായിരുന്നു സീരിയലിന്റെ അവസാന സംപ്രേഷണം. കുട്ടികളില്‍ തെറ്റായ സന്ദേശം പരത്താന്‍ ഇടയാക്കുന്നു എന്നാരോപിച്ച് പ്രേക്ഷകരില്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Pehredaar Piya Ki goes off air, channel issues formal statement, News, Minister, Marriage, Allegation, Parents, National

നേരത്തെ സോണിയോട് സീരിയലിന്റെ സമയം പ്രൈംടൈമില്‍ നിന്ന് മാറ്റണമെന്നും സീരിയല്‍ ബാലവിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് എഴുതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചാനല്‍ ഈ നിര്‍ദേശം നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതു പോരാ, സീരിയല്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്നാണ് ഇപ്പോള്‍ സ്മൃതി ഇറാനി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, സീരിയലില്‍ കുടുംബവുമൊത്ത് കാണാന്‍ പറ്റാത്തതൊന്നും ഇല്ലെന്നും ഒരു ബാലനും പെണ്‍കുട്ടിയും തമ്മിലുള്ള തീവ്രവും സത്യസന്ധവും മധുരവുമായ ഒരു ബന്ധത്തിന്റെ കഥയാണിതെന്നും നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു. ശശി മിത്തല്‍, സുമീത് മിത്തല്‍ എന്നിവരാണ് സീരിയലിന്റെ നിര്‍മ്മാതാക്കള്‍.

മരണശയ്യയില്‍ കിടക്കുന്ന ബാലന്റെ അച്ഛന്, മകന്റെ രക്ഷിതാവാകാം എന്ന് പെണ്‍കുട്ടി വാക്ക് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടക്കുന്നത്.

Also Read:
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pehredaar Piya Ki goes off air, channel issues formal statement, News, Minister, Marriage, Allegation, Parents, National.