Follow KVARTHA on Google news Follow Us!
ad

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്

: New Delhi, News, Election-2017, രാജ്യത്തെ 15-ാമത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. ആCentral Government, India, National, Politics, Vice president election on August 5th
ന്യൂഡല്‍ഹി: (www.kvartha.com 29.06.2017) രാജ്യത്തെ 15-ാമത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. ആഗസ്റ്റ് അഞ്ച് ശനിയാഴ്ചയാണ് വോട്ടെടുപ്പ്. അന്നുതന്നെ ഫലപ്രഖ്യാപനവും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍  നസീം സെയ്ദി ന്യൂ ഡല്‍ഹിയില്‍ അറിയിച്ചു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 18 ആണ്. സൂക്ഷ്മപരിശോധന ജൂലൈ 19 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. 790 പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങിയ ഇലക്ടറല്‍ കോളജായിരിക്കും ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.


നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ആഗസ്റ്റ് 10 നാണ് അവസാനിക്കുന്നത്. 2007 ആഗസ്റ്റില്‍ 13-ാം ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ അദ്ദേഹം 2012 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Keywords: New Delhi, News, Election-2017, Central Government, India, National, Politics, Vice president election on August 5th