Follow KVARTHA on Google news Follow Us!
ad

മകന്റെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച പാകിസ്ഥാനിക്ക് വിസ നൽകുമെന്ന് സുഷ്മാ സ്വരാജ്

മകന്റെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാകിസ്ഥാനിക്ക് വിസ നൽകുമെന്ന് External Affairs minister Sushma Swaraj assured on Wednesday a Pakistani man of a medical visa
ന്യൂഡൽഹി: (www.kvartha.com 01.06.2017) മകന്റെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാകിസ്ഥാനിക്ക് വിസ നൽകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പറഞ്ഞു. ട്വിറ്ററിലൂടെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ രണ്ടര മാസം പ്രായമായ കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ചികിൽസിക്കാൻ ഇന്ത്യയിലേക്ക് വരേണ്ടതുണ്ട്, അതിനാൽ വിസ അനുവദിച്ച് തരണമെന്നും യുവാവ് അഭ്യർത്ഥിച്ചിരുന്നു. ട്വിറ്റർ വഴിയാണ് യുവാവ് മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് ഇതിന് മറുപടിയായി പാകിസ്താനിലെ ഇന്ത്യൻ ഹൈ കമ്മീഷനുമായി ബന്ധപ്പെടണമെന്നും മെഡിക്കൽ വിസ അനുവദിക്കുമെന്നും അവർ വ്യക്തമാക്കി.


നേരത്തെ കുഞ്ഞിന്റെ അസുഖ വിവരം മറ്റൊരാളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഉടനെ ചികിത്സ ആരംഭിച്ചില്ലെങ്കിൽ ജീവന് അപടകം പറ്റുമെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: External Affairs minister Sushma Swaraj assured on Wednesday a Pakistani man of a medical visa so that his two and a half-month-old infant, who is suffering from a heart disease, can be brought to India for treatment