Follow KVARTHA on Google news Follow Us!
ad

മൊബൈൽ നമ്പർ മാത്രമല്ല, ഇനിമുതൽ ബാങ്ക് അക്കൗണ്ട് നമ്പറും പോർട്ട് ചെയ്യാം

മൊബൈൽ നമ്പർ മാത്രമല്ല, ഇനിമുതൽ ബാങ്ക് അക്കൌണ്ട് നമ്പറും പോർട്ട് ചെയ്യാം RBI pushes for bank account number portability
മുംബൈ: (www.kvartha.com 01.06.2017) മൊബൈല്‍ നമ്പര്‍ മാറ്റാതെ മറ്റൊരു സർവീസ് പ്രൊവൈഡറിലേക്ക് മാറുന്നത് വിപ്ലവകരമായ സംഭവമായിരുന്നു. വർഷങ്ങളായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ മാറ്റാതെ തന്നെ സർവീസ് മാറ്റിയതുപോലെയൊരു വിപ്ലവം ബാങ്കിംഗ് മേഖലയിലും വരുന്നു. റിസവ് ബാങ്കാണ് പുതിയ ചുവടുവയ്പ് നടത്തുന്നത്.

പുതിയ സംവിധാനം വരുന്നതോടെ അക്കൗണ്ട് നമ്പര്‍ മാറാതെ തന്നെ മറ്റൊരു ബാങ്കിലേക്കും മാറാം. പഴയ ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് അക്കൗണ്ട് മാറ്റാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് ആര്‍ ബി ഐയുടെ നീക്കം.

അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചാണ് ഇത് പ്രായോഗികമാക്കുന്നത്. ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ നടപടിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടി വരില്ല എന്നതാണ് ഏറ്റവും വലിയ പ്രയോജനം. ഒരു ബാങ്കിന്റെ സേവനം തൃപ്തികരമല്ലെങ്കില്‍ ബാങ്ക് മാറാന്‍ കസ്റ്റമര്‍ക്കുള്ള സൗകര്യം മികച്ച സേവനം ഉറപ്പുവരുത്താന്‍ ബാങ്കുകളെ പ്രേരിപ്പിക്കുകയും ചെയ്യും.

അതേസമയം, ബാങ്ക് അക്കൌണ്ട് പോർട്ടിംഗ്  നടപ്പാക്കുക എളുപ്പമാകില്ലെന്നാണ് ബാങ്കുകള്‍ നല്‍കുന്ന സൂചന. ബാങ്കുകള്‍ അക്കൗണ്ട് നമ്പര്‍ നല്‍കുന്ന രീതി പുനര്‍ നിര്‍ണയിക്കേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി. വിവിധ ബാങ്കുകള്‍ കെ വൈ സി മാനദണ്ഡങ്ങള്‍ പാലിക്കുന്ന രീതി വ്യത്യസ്തമാണെന്നതുകൊണ്ട് അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി പ്രയാസമാക്കുമെന്നും ബാങ്കുകൾ വാദിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Reserve Bank of India (RBI) deputy governor SS Mundra on Tuesday pushed banks to allow customers to move seamlessly between banks without having to change their account numbers.