Follow KVARTHA on Google news Follow Us!
ad

തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്

മുണ്ടക്കയം എസ്റ്റേറ്റിൽ ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയ പി.സി ജോര്‍ജ് എംഎല്‍എ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി. Kerala, MLA, P.C George, Labours, Gun attack, Strike, Threatened, News, Politics
കോട്ടയം: (www.kvartha.com 29.06.2017) മുണ്ടക്കയം എസ്റ്റേറ്റിൽ ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയ പി സി ജോര്‍ജ് എം എല്‍ എ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി. എസ്റ്റേറ്റിലെ പുറം പോക്ക് ഭൂമിയിൽ കുടില്‍ കെട്ടി താമസിക്കുന്ന 52 വീട്ടുകാരുടെ ആവശ്യപ്രകാരം എസ്റ്റേറ്റില്‍ എത്തിയ പി സി ജോര്‍ജ് തൊഴിലാളികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് തൊഴിലാളികള്‍ക്കുനേരെ തോക്കു ചൂണ്ടുകയുമായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ ഹാരിസണ്‍ വെള്ളനാടിയിലെ എസ്റ്റേറ്റിലാണ് സംഭവം. സമരം ചെയ്യുന്ന ഭൂരഹിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ പി സി ജോര്‍ജ് തൊഴിലാളികൾക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുകയും ഇത് പിന്‍വലിക്കണെമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ പിസി ജോര്‍ജിനെ തടഞ്ഞുവെച്ചതോടെയാണ് പി സി ജോര്‍ജ് ഇവര്‍ക്കുനേരെ തോക്ക് ചൂണ്ടിയത്.

സമരം ചെയ്യുന്ന ഭൂരഹിതരുടെ പ്രശ്നത്തില്‍ ഇടപെടുന്നതിനായാണ് താന്‍ എസ്റ്റേറ്റിൽ പോയതെന്നും അതിനിടയില്‍ മദ്യപിച്ചെത്തിയ എസ്റ്റേറ്റിലെ ഗുണ്ടകള്‍ തന്നെ ചീത്തവിളിക്കുകയും തുടര്‍ന്ന് ഇവരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തന്നെ ഇവര്‍ തടഞ്ഞുവെയ്ക്കാൻ ശ്രമിച്ചതിനാൽ പ്രാണരക്ഷാര്‍ഥമാണ് തോക്കു ചൂണ്ടേണ്ടിവന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. തൊഴിലാളികള്‍ക്ക് നേരെ ആസിഡ് ഒഴിക്കുമെന്ന് പി സി ജോര്‍ജ് ഭീഷണിപ്പെടുത്തിയതായി എസ്റ്റേറ്റ് തൊഴിലാളികൾ ആരോപിച്ചു.

Summary: P.C. George, MLA, on Thursday, threatened estate workers here by pointing a gun at them. Sources said he intimidated workers of the Harrison Estate and told them that he would 'pour acid on them.' Various television channels aired visuals of the legislator talking menacingly to those around, all the while holding a small, palm-fit gun.

Keywords: Kerala, MLA, P.C George, Labours, Gun attack, Strike, Threatened, News, Politics