Follow KVARTHA on Google news Follow Us!
ad

പണക്കിലുക്കത്തിൽ മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

Manchester United most valuable club in EuropEപണക്കിലുക്കത്തിൽ മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്
ല​ണ്ട​ൻ: (www.kvartha.com 01.06.2017) സീസണിൽ യൂറോപ്പ ലീഗ് കിരീടം മാത്രമേ നേടാനായുള്ളൂ എങ്കിലും പണക്കിലുക്കുത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു കോട്ടവുമില്ല. യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള ക്ലബുകളുടെ പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതെത്തി. നെ​ത​ർ​ല​ൻ​ഡ്​ ഇ​ക്ക​ണോ​മി​ക്​ സ​ർ​വി​സ്​ ക​മ്പ​നി​യാ​യ കെ പി എം ജി പു​റ​ത്തിറക്കിയ ക​ണ​ക്കി​ലാ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ഒന്നാമതെത്തിയത്

കെ പി എം ജി പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് 2014-15, 2015-16 സീ​സ​ണി​ൽ വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്​​ത താ​ര​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ൾ, പ​ര​സ്യ വ​രു​മാ​നം എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ്​
പട്ടികയിൽ യുണൈറ്റഡ് മുന്നിലെത്തിയത്. 22,576 കോ​ടി രൂ​പയാണ് യുണൈറ്റഡിൻറെ ആ​സ്​​തി. ​റ​യ​ൽ മാഡ്രിഡും ബാ​ഴ്​​സ​ലോ​ണ​യും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ബ​യേ​ൺ മ്യൂ​ണി​ക്​ നാ​ലും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി അ​ഞ്ചും ആ​ഴ്​​സ​ണ​ൽ ആ​റും സ്​​ഥാ​ന​ത്താ​ണ്. ചെ​ൽ​സി, ലി​വ​ർ​പൂ​ൾ, യു​വ​ൻ​റ​സ്, ടോ​ട്ട​ൻ​ഹാം ക്ല​ബു​ക​ൾ യ​ഥാ​ക്ര​മം ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10 സ്​​ഥാ​ന​ങ്ങ​ളി​ലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Manchester United is the most valuable football club in Europe, being worth about 3bn euros (£2.6bn), according to business services group KPMG.The Europa League winners top KPMG's analysis of top sides' "enterprise value", putting it ahead of Spanish giants Real Madrid and Barcelona.