Follow KVARTHA on Google news Follow Us!
ad

ഇന്ത്യൻ ഫുട്ബോളും ലോക നിലവാരത്തിലേക്ക് ഉയരുമെന്ന് ഫിഗോ

ഇന്ത്യൻ ഫുട്ബോളും ലോക നിലവാരത്തിലേക്ക് ഉയരുമെന്ന് ഫിഗോ Luis Figo urges India to seize World Cup opportunity
ദുബൈ: (www.kvartha.com 01.06.2017) ഇന്ത്യൻ ഫുട്ബോളിന് ലോകനിലവാരത്തിലേക്ക് ഉയരാൻ കഴിയുമെന്ന് പോർച്ചുഗൽ മുൻതാരം ലൂയിസ് ഫിഗോ. കഠിനാധ്വാനവും മികച്ച പരിശീലനവുമുണ്ടെങ്കില്‍ ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ താരങ്ങളുണ്ടാകും. ഇതിനായി കഠിന പരിശ്രമം വേണം. അണ്ടർ 17 ലോകകപ്പ് വലിയൊരു ചുവട് വെപ്പായിരിക്കുമെന്നും ഫിഗോ പറഞ്ഞു.

ഫിഗോയുടെ നേതൃത്വത്തിലുള്ള പ്രീമിയര്‍ ഫുട്‌സാലിന്റെ പ്രചാരണവുമായി ദുബൈയില്‍ എത്തിയതായിരുന്നു ഫിഗോ. ഫുട്‌സാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യും. പ്രശസ്തരായ പല ഫുട്‌ബോള്‍ താരങ്ങളും ഫുട്‌സാല്‍ കളിച്ചാണ് കരിയര്‍ തുടങ്ങിയത്. ഇവർക്കൊപ്പം കളിക്കാനും കളി കാണാനും കിട്ടുന്ന അവസരം ഇന്ത്യൻ ഫുട്ബോളിനെ സ്വാധീനിക്കുമെന്നും ഫിഗോ പറഞ്ഞു.

ഇന്ത്യയിൽ ക്രിക്കറ്റിനാണ് പ്രചാരം. ഇത് കഠിന പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും വളർത്തിയെടുത്തതാണ്. അതുപോലെ ശാസ്ത്രീയ പരിശീലനവും പരിശ്രമങ്ങളും ഫുട്ബോളിലും ഉണ്ടാവണം. നല്ല പരിശീലകരുടെ സാന്നിധ്യവും വളർച്ചയിൽ പ്രധാനമാണെന്ന് ഫിഗോ.


പോര്‍ച്ചുഗലിനായി ലോകകപ്പിലും യൂറോ കപ്പിലും കളിച്ചിട്ടുള്ള താരമായ ഫിഗോ ബാഴ്സലോണയുടെയും റയൽ മാഡ്രിഡിൻറെയും താരമായിരുന്നു. പ്രീമിയര്‍ ഫുട്‌സാൽ ലീഗ് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Luis Figo believes India’s hosting of the Fifa U17 World Cup can be the shot in the arm the nation needs to boost its profile within world football.