Follow KVARTHA on Google news Follow Us!
ad

ബാഹുബലിയിൽ തകർത്തഭിനയിച്ചത് നാസർ; ശ്രീദേവിയെ ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നത് നന്നായെന്നും രാജമൗലി

ബാഹുബലിയിൽ തകർത്തഭിനയിച്ചത് നാസർ; ശ്രീദേവിയെ ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നത് നന്നായെന്നും രാജമൌലി Lucky that Sridevi rejected the role of Sivagami in ‘Baahubali’
ഹൈദരാബാദ്: (www.kvartha.com 01.06.2017) ഇന്ത്യൻ സിനിമയിലെ വിസ്മയമായ ബാഹുബലിയുടെ വിജയം തകർത്താഘോഷിക്കുമ്പോൾ ചിത്രത്തിനായി നേരിട്ട വെല്ലുവിളികളും അനുഭവങ്ങളും ഓർത്തെടുക്കുകയാണ് സംവിധായകൻ എസ് എസ് രാജമൗലി. ബിജലദേവ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നാസറാണ് ബാഹുബലിയിൽ തകർത്ത് അഭിനയിച്ചതെന്നും ശിവഗാമിയുടെ വേഷത്തിൽ നിന്ന് ശ്രീദേവി പിൻമാറിയത് നന്നായെന്നും രാജമൗലി പറഞ്ഞു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ മനസ്സ് തുറക്കുകയായിരുന്നു മെഗാഹിറ്റ് സംവിധായകൻ.

ശിവഗാമിയുടെ വേഷം ശ്രീദേവി നിരാകരിച്ചത് ബാഹുബലിയുടെ ഭാഗ്യമായി. ദേശീയ തലത്തിലെ പ്രേക്ഷകരെ പരിഗണിച്ചാണ് ശ്രീദേവിയെ ശിവഗാമിയായി പരിഗണിച്ചത്. രമ്യ കൃഷ്ണനെ പരിഗണിച്ചതേ ഇല്ലായിരുന്നു. എന്നാൽ ശ്രീദേവി വൻ പ്രതിഫലം ആവശ്യപ്പെട്ടെന്ന് മാത്രമല്ല, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിംഗിനായി മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് ,ബാഹുബലി ഹിന്ദി പതിപ്പിൻറെ ഷെയർ തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു.

ശ്രീദേവിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ബജറ്റ് കൈയിലൊതുങ്ങാതെ പോകും എന്നുറപ്പായി. ഇതോടെയാണ് ശിവഗാമിയായി രമ്യ കൃഷ്ണനെ തിരഞ്ഞെടുത്തത്. ആ തീരുമാനം ശരിയായി. കാരണം ശിവഗാമിയെ ഗംഭീരമായി അവതരിപ്പിക്കാൻ രമ്യക്ക് കഴിഞ്ഞു. ഇതായിരിക്കാം ചിത്രത്തിൻറെ ഭാഗ്യമായി മാറിയതും.

നാസറാണ് ചിത്രത്തിൽ ഏറ്റവും പെർഫോം ചെയ്ത നടൻ. ബിജലദേവ ചെറിയ കഥാപാത്രമായിരുന്നു. എന്നാൽ നാസറിൻറെ അഭിനയ വൈഭവം  ബിജലദേവയെ നിറമുള്ള കഥാപാത്രമാക്കി വളർത്തി. കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തിയതിന് ശേഷമുള്ള വൈകാരിക രംഗങ്ങൾ കുറേ ചിത്രീകരിച്ചെങ്കിലും സമയക്കുറവ് കാരണം ഒഴിവാക്കേണ്ടിവന്നുവെന്നും രാജമൗലി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: S.S. Rajamouli, the creator of sensational film franchise 'Baahubali', is known for his outspoken attitude. Although he usually is all praise for his actors, he was rather critical about a particular Bollywood actress.