Follow KVARTHA on Google news Follow Us!
ad

ഒറ്റ എസ് എം എസ്സിലൂടെ ആധാറും പാൻ കാർഡും ബന്ധിപ്പിക്കാം

Link Aadhaar with PAN using SMS ഒറ്റ എസ് എം എസ്സിലൂടെ ആധാറും പാൻ കാർഡും ബന്ധിപ്പിക്കാം
മുംബൈ: (www.kvartha.com 01.06.2017) ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ഇനി നെട്ടോട്ടമോടേണ്ട. ഒറ്റ എസ് എം എസ്സിലൂടെ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ആദായ നികുതി വകുപ്പ് തയ്യാറാക്കി. 567678,​ 56161 എന്നിവയിൽ ഏതെങ്കിലും ഒരു നമ്പറിലേക്ക് എസ് എം എസ് അയച്ചാൽ ആധാറും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കാം. അടുത്തിടെയാണ് വാർഷിക ആദായ നികുതി സമർപ്പിക്കുന്നതിന് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്.

ആധാർ കാർഡും പാൻ കാർഡും തമ്മിൽ നിലവിൽ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് വഴിയാണ് ബന്ധിപ്പിക്കുന്നത്. അതിനായി ഇ-ഫയലിംഗ് വെബ്സൈറ്റിന്റെ ഹോം പേജിലുള്ള നിർദ്ദിഷ്ട ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. തുടർന്ന് യു ഐ ഡി എ ഐയുടെ പരിശോധനയ്ക്ക് ശേഷം നിങ്ങൾ നൽകിയ വിവരങ്ങൾ സ്ഥിരീകരിച്ച് ഇവ രണ്ടും തമ്മിൽ ബന്ധിപ്പിച്ചതായി രേഖപ്പെടുത്തും.

ആധാർ കാർഡിലെ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ, രേഖകളുടെ സ്ഥിരീകണത്തിനായി ആധാർ ഒ ടി പി (വൺടൈം പാസ് വേഡ്)​ കൂടി ആവശ്യമായി വരും. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേയ്ക്കാകും ഒ ടി പി അയയ്ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The Income Tax Department today urged taxpayers to link their Aadhaar with their PAN, using an SMS-based facility. The department issued advertisements in leading national dailies and described how both the unique identity numbers of an individual can be linked by sending an SMS to either 567678 or 56161.