Follow KVARTHA on Google news Follow Us!
ad

കേരളാ പ്രീമിയർ ലീഗിൽ കെ എസ് ഇ ബി ജേതാക്കൾ

കേരളാ പ്രീമിയർ ലീഗിൽ കെ എസ് ഇ ബി ജേതാക്കൾ KSEB bags Kerala Premier League title
തൃ​ശൂ​ർ: (www.kvartha.com 01.06.2017) കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ കി​രീ​ടം കെ എസ് ഇ ബി സ്വന്തമാക്കി. ഫൈനലിൽ നവാഗതരായ എഫ് സി തൃശൂരിനെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ചു. 11 വർഷത്തിന് ശേഷമാണ് കെ എസ് ഇ ബി ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടുന്നത്. ജേതാക്കൾക്ക് രണ്ട് ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാർക്ക് ഒരുലക്ഷം രൂപയും സമ്മാനത്തുകയായി നൽകി.

പി ടി സോമിയിലൂടെ എഫ് സി തൃശൂരാണ് ആദ്യം സ്കോർ ചെയ്തത്. അലക്സിലൂടെ ഒപ്പമെത്തിയ കെ എസ് ഇ ബി ജോബി ജസ്റ്റിനിലൂടെ മുന്നിലെത്തി. സജീവ് ഖാൻറെ ഹെഡർ ബോർഡിൻറെ ലീഡുയർത്തി. എസ് രാജേഷ് തൃശൂരിനായി വീണ്ടും ലക്ഷ്യം കണ്ടു. മുഹമ്മദ് സഫ് വാൻറെ ഗോളിലൂടെ കെ എസ് ഇ ബി കിരീടം ഉറപ്പിച്ചു. എങ്കിലും ആദ്യ സീസണിൽ തന്നെ ഫൈനലിൽ എത്തിയ എഫ് സി തൃശൂർ തല ഉയർത്തി തന്നെയാണ് കളിക്കളം വിട്ടത്. പ്രമുഖരെല്ലാം എഫ് സി തൃശൂരിൻറെ പടയോട്ടത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു.

ഫൈനലിലെ മികച്ച താരമായി ബോർഡിൻറെ അലക്സിനെയും ടൂർണമെൻറിലെ താരമായി സാറ്റ് തിരൂരിൻറെ ഷഹീദിനെയും തിരഞ്ഞെടുത്തു. ഫെയർപ്ലേ പുരസ്കാരം എഫ് സി തൃശൂർ സ്വന്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: KSEB beat FC Thrissur 4-2 to emerge winners in the final of Kerala Premier League Football tournament held at Thrissur corporation stadium.