Follow KVARTHA on Google news Follow Us!
ad

സിവിൽ സർവീസ് പരീക്ഷാഫലം : കെ ആർ നന്ദിനിക്ക് ഒന്നാം റാങ്ക്; മലയാളികൾക്കും നേട്ടം

Karnataka's Nandini K R tops civil services examസിവിൽ സർവീസ് പരീക്ഷാഫലം : കെ ആർ നന്ദിനിക്ക് ഒന്നാം റാങ്ക്; മലയാളികൾക്കും നേട്ടം
ന്യൂഡൽഹി: (www.kvartha.com 01.06.2017) സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്വദേശി കെ ആർ നന്ദിനിക്കാണ് ഒന്നാംറാങ്ക്. അൻമോൽ ഷേർസിംഗ് ബേദി രണ്ടാം റാങ്കും, ഗോപാൽകൃഷ്ണ റോനങ്ക മൂന്നാം റാങ്കും നേടി. ആകെ 1099 പേർ ഇടംപിടിച്ച സിവിൽ സർവീസ് പരീക്ഷയുടെ അന്തിമ റാങ്ക് പട്ടികയിൽ 51 മലയാളികൾ ഇടംനേടി.

കണ്ണൂർ സ്വദേശി ജെ. അതുൽ പതിമൂന്നാം റാങ്ക് കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായി. എറണാകുളം കലൂർ സ്വദേശി ബി സിദ്ധാർത്ഥ് പതിനഞ്ചാം റാങ്കും, കോഴിക്കോട് സ്വദേശി ബി എ ഹംന മറിയം ഇരുപത്തിയെട്ടാം റാങ്കും നേടി മികവ് തെളിയിച്ചു. കോട്ടയം പാലാ സ്വദേശി ദിലീഷ് ശശി നാൽപ്പത്തിയൊമ്പതും  കൊല്ലം വെള്ളയിട്ടമ്പലം സ്വദേശി അജ്ഞു അരുൺകുമാർ തൊണ്ണൂറും റാങ്ക് കരസ്ഥമാക്കി ആദ്യ നൂറിൽ ഇടംപിടിച്ചു.


നന്ദിനിയടക്കം മൂന്ന് പെൺകുട്ടികൾ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. നാലാം റാങ്ക് നേടിയ സൗമ്യ പാണ്ഡെ, ഏഴാം റാങ്ക് നേടിയ ശ്വേതാ ചൗഹാൻ എന്നിവരാണ് പത്തിനുള്ളിൽ റാങ്ക് നേടിയ മറ്റ് പെൺകുട്ടികൾ. അതേസമയം, അന്തിമ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരിൽ 500 പേർ പൊതുവിഭാഗത്തിൽ നിന്നും, 347 പേർ ഒ ബി സി വിഭാഗത്തിലും, 163 പേർ പട്ടികജാതി വിഭാഗത്തിലും 89 പേർ പട്ടികവർഗ വിഭാഗത്തിലും നിന്നുമുള്ളവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:  The Union Public Service Commission (UPSC) on Wednesday declared results of the prestigious civil services examination.This year's topper, Nandini K R , is an officer of the Indian Revenue Service, and at present undergoing training at the National Academy of Customs, Excise and Narcotics in Faridabad.