Follow KVARTHA on Google news Follow Us!
ad

വാക്കുതര്‍ക്കത്തിനിടെ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനെ ബന്ധു കുത്തിക്കൊന്നു

വാക്കുതര്‍ക്കത്തിനിടെ ഇന്ത്യന്‍ വംശജനെ ബന്ധു കുത്തിക്കൊന്നു. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശരണ്‍ജിത് സിങ്ങും(26) ബന്ധുവും റൂംമേറ്റുമായ ലവ്ദീപ് സിങ്ങും(24) തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. New York, America, Natives, Murder case, Death, Police, Court, Punishment, Imprisonment, Family, Stabbed, India, National, News
ന്യൂയോര്‍ക്ക്: (www.kvartha.com 29.06.2017) വാക്കുതര്‍ക്കത്തിനിടെ ഇന്ത്യന്‍ വംശജനെ ബന്ധു കുത്തിക്കൊന്നു. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശരണ്‍ജിത് സിങ്ങും(26) ബന്ധുവും റൂംമേറ്റുമായ ലവ്ദീപ് സിങ്ങും(24) തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടയിൽ ലവ്ദീപ് സിങ്ങ് ശരണ്‍ജിത് സിങ്ങിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ശരൺജിത് സിംഗിന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ചായിരുന്നു സംഭവം.
 
New York, America, Natives, Murder case, Death, Police, Court, Punishment, Imprisonment, Family, Stabbed, India, National, News

ജൂണ്‍ 26 തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. ലവ്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം തടവ് ശിക്ഷ ഇയാള്‍ അനുഭവിക്കണം. അതേസമയം കൊലപാതകത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2013 ല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശരണ്‍ജിത് ന്യൂയോര്‍ക്കില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ മാതാപിതാക്കള്‍ ഇപ്പോഴും ഇന്ത്യയിലാണ്.

Summary: A 26-year-old Indian-origin man in the US was stabbed to death allegedly by his cousin following an argument, in New York. Sharanjit Singh was stabbed by Lovedeep Singh, 24, in the neck and torso inside their apartment in New York City in the early hours of June 26. Sharanjit, who worked as a driver, moved to the US from India in 2013. His parents still live in India.

Keywords: New York, America, Natives, Murder case, Death, Police, Court, Punishment, Imprisonment, Family, Stabbed, India, National, News