Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ വായ്പ എഴുതിതള്ളാന്‍ അദാലത്ത് നടത്തുന്നുവെന്നത് വ്യാജസന്ദേശം: വഞ്ചിതരാകരുതെന്ന് മന്ത്രി തോമസ് ഐസക്

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ 3 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വ്യാജസന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് ധനകാര്യമന്ത്രി മന്ത്രി തോമസ് ഐസക്. Kerala, Finance, Minister, Thomas Issac, Whatsapp, Fake, Facebook, Post, News
തിരുവനന്തപുരം: (www.kvartha.com 29.06.2017) വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ മൂന്നിന്  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വ്യാജസന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് ധനകാര്യമന്ത്രി മന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തില്‍ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല. അത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ 3 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദാലത്ത് നടക്കുന്നുവെന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ വഞ്ചിതരാകരുത്. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തിൽ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാൽ സർക്കാർ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല.

 Kerala, Finance, Minister, Thomas Issac, Whatsapp, Fake, Facebook, Post, News

ജനസാന്ത്വന പദ്ധതിക്ക് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിലൊരു വ്യാജസന്ദേശം പരത്തിയിരുന്നു. സന്ദേശം വിശ്വസിച്ച പതിനായിരക്കണക്കിന് ആളുകളാണ് കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും എത്തിയത്. ഇത്തരത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢസംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടത്. ഇത്തരക്കാരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും.

സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയെ സംബന്ധിച്ച സോഫ്ട് വെയർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. രണ്ട് ആഴ്ചയക്കുള്ളിൽ ഈ സംവിധാനം ഓൺലൈനിൽ ആകും. വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അപേക്ഷകൾ ഓൺലൈനായി അയയ്ക്കാവുന്നതാണ് വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട അദാലത്ത് നടത്തുന്നൂവെന്ന് വാട്ട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന അറിയിപ്പ് പരമാവധി പേരിലേക്ക് എത്തിക്കാൻ ഓൺലൈൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

Summary: False reports are spreads all over in Kerala about the educational loan. The Finance minister Thomas Issac said that; do not fall in this misleading information.

Keywords: Kerala, Finance, Minister, Thomas Issac, Whatsapp, Fake, Facebook, Post, News