Follow KVARTHA on Google news Follow Us!
ad

പുതിയ കോച്ച് പണിതുടങ്ങി; ബാഴ്സ താരങ്ങളെ വിറ്റഴിക്കുന്നു

Ernesto Valverde ready to be the resurrection at Barcelonaപുതിയ കോച്ച് പണിതുടങ്ങി; ബാഴ്സ താരങ്ങളെ വിറ്റഴിക്കുന്നു
ബാ​ഴ്​​സ​ലോ​ണ: (www.kvartha.com 01.06.2017) സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും ശക്തമായി തിരിച്ചുവരികയെന്ന് ലക്ഷ്യത്തോടെ ബാ​ഴ്​​സ​ലോ​ണയുടെ പുതിയ കോച്ച് ഏ​ണ​സ്​​റ്റോ വാ​ൽ​വ​ർ​ഡേ​ അണിയറ പ്രവർത്തനങ്ങൾ തുടങ്ങി. ടീമിലെ എട്ട് താരങ്ങളെ വിറ്റഴിക്കാനും പകരം മികച്ച താരങ്ങളെ ടീമിലെടുക്കാനുമാണ് നീക്കം. കഴിഞ്ഞ സീസണിൽ ശക്തമായ റിസർവ് നിരയാണ് ബാ​ഴ്​​സ​ലോ​ണ നേരിട്ട പ്രധാന വെല്ലുവിളി. ഇത് മറികടക്കാനുള്ള കാര്യങ്ങളും കോച്ച് തുടങ്ങിക്കഴിഞ്ഞു.

മെസ്സി, നെയ്മർ, സുവാരസ് ഇത്രയുമായിരിക്കും ടീമിൻറെ അച്ചുതണ്ടെങ്കിലും മറ്റ് താരങ്ങളിലും കാര്യമായ മാറ്റമുണ്ടാവും. തുറാൻ, ആന്ദ്രേ ഗോമസ്, അൽകാസർ, റഫീഞ്ഞ, ജെറമി മതേയു, അ​ല​ക്​​സ്​ വി​ദാ​ൽ, ലു​കാ​സ്​ ഡി​ഗ്​​നെ, ഡെ​നി​സ്​ സു​വാ​ര​സ്​ എന്നിവരെയാണ് കോച്ച് ടീമിൽ നിന്ന് ഒഴിവാക്കുന്നത്. മഷറാനോ അടക്കം മറ്റുചിലരുടെ പേരുകളും പട്ടികയിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

പൌളോ ഡിബാവ, ഒബമയോംഗ്, അൻറർ ഹെരേര തുടങ്ങിയവരെ പകരം ടീമിലെത്തിക്കാനും ശ്രമം നടത്തുന്നു. ടീമിൽ അഴിച്ചുപണി വേണമെന്ന് മെസ്സിയടക്കമുള്ള താരങ്ങൾ കഴിഞ്ഞ സീസണിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോച്ച് ലൂയിസ് എൻറീകെ ഇതിന് തയ്യാറായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Barcelona president Josep Maria Bartomeu didn't just confirm Ernesto Valverde as the club's new manager on Monday, but he also revealed decisions have been made regarding the make up of the squad next season, too.