Follow KVARTHA on Google news Follow Us!
ad

മയിലുകള്‍ ഇണചേരാറില്ല, അവ നിത്യ ബ്രഹ്മാചാരിയാണത്രേ; ആണ്‍മയിലിന്റെ കണ്ണീരുകുടിച്ചാണ് ഗര്‍ഭം ധരിക്കുന്നത്; പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞ രാജസ്ഥാന്‍ ജഡ്ജി വീണ്ടും വിവാദത്തില്‍

മയിലുകള്‍ ഇണചേരാറില്ല കേട്ടോ, അവ നിത്യ ബ്രഹ്മാചാരിയാണത്രേ, ആണ്‍മയിലിന്റെ കണ്ണീരുകുടിച്ചാണ് പെണ്‍മയിലുകള്‍ Rajasthan, News, High Court, Justice, National, India, Says Judge Who Recommended Cow As National Animal, desire statement about Peacocks
ജയ്പൂര്‍: (www.kvartha.com 01.06.2017) മയിലുകള്‍ ഇണചേരാറില്ല കേട്ടോ, അവ നിത്യ ബ്രഹ്മാചാരിയാണത്രേ, ആണ്‍മയിലിന്റെ കണ്ണീരുകുടിച്ചാണ് പെണ്‍മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതും. രസകരമായ പുതിയ പരാമാര്‍ശം നടത്തിയിരിക്കുന്നത് മറ്റാരുമല്ല, ഹൈക്കോടതി ജഡ്ജിയാണ്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മയാണ് വീണ്ടും വിവാദത്തില്‍ ചെന്നുചാടിയത്.

മയില്‍ ബ്രഹ്മചാരിയായതുകൊണ്ടാണ് ദേശീയപക്ഷിയായി പ്രഖ്യാപിച്ചതെന്നാണ് സി എന്‍ എന്‍, ന്യൂസ് 18 ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മയുടെ വാദം. ആണ്‍മയില്‍ പെണ്‍മയിലുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാതെയാണ് പ്രത്യുല്‍പ്പാദനം നടത്തുന്നതെന്നും പെണ്മയില്‍ ആണ്മയിലിന്റെ കണ്ണീരുകുടിക്കുമ്പോഴാണ് അവ ഗര്‍ഭം ധരിക്കുകയും മുട്ടയിടുകയും ചെയ്യുന്നതെന്നും ജസ്റ്റിസ് ശര്‍മ്മ തട്ടിവിട്ടു. അത് കൊണ്ടാണേ്രത ഭഗവാന്‍ ശ്രീകൃഷ്ണന്‍ പോലും മയില്‍പ്പീലി തന്റെ തലയില്‍ ചൂടിയത്.


ബുധനാഴ്ച ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് പശുവിനെ ദേശീയമൃഗമാക്കണമെന്നും ഗോവധത്തിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്നും ജസ്റ്റിസ് ശര്‍മ്മ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ഗംഗയേയും യമുനയേയും പോലെയുള്ള നദികളെ വ്യക്തികളായി പരിഗണിച്ച് അവകാശങ്ങള്‍ നല്‍കണമെന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദ്ധേശിച്ചതിന്റെ മാതൃകയില്‍ പശുക്കള്‍ക്കും വ്യക്തിപദവി നല്‍കണമെന്നും ജസ്റ്റിസ് ശര്‍മ്മ പറയുന്നു.

പശു ദേശീയമൃഗമായ രാജ്യമാണ് നേപ്പാളെന്നും ഇന്ത്യയും ആ നയം സ്വീകരിക്കണമെന്നും ഇതില്‍ മതേതരത്വത്തെ ബാധിക്കുന്ന ഒന്നുമില്ലെന്നും ആത്മീയതയുടെ മാത്രം പ്രശ്‌നമാണെന്നുമായിരുന്നു ശര്‍മ്മയുടെ അഭിപ്രായം.

Keywords: Rajasthan, News, High Court, Justice, National, India, Says Judge Who Recommended Cow As National Animal, desire statement about Peacocks