Follow KVARTHA on Google news Follow Us!
ad

കുംബ്ലയെും കോലിയും തമ്മിലുള്ള തർക്കത്തിൽ അസ്വാഭാവികതയില്ലെന്ന് ഗവാസ്കർ

Captain and coach will not always be on same page: Gavaskarകുംബ്ലയെും കോലിയും തമ്മിലുള്ള തർക്കത്തിൽ അസ്വാഭാവികതയില്ലെന്ന് ഗാവസ്കർ
ല​ണ്ട​ൻ: (www.kvartha.com 01.06.2017) ക്യാപ്റ്റൻ വി​രാ​ട്​ കോ​ലി​യും കോച്ച് അ​നി​ൽ കും​ബ്ലെയും ത​മ്മി​ലു​ള്ള തർക്കത്തിന് അമിത പ്രധാന്യം നൽകേണ്ടെന്ന് മുൻക്യാപ്റ്റൻ സുനിൽ ഗവാസ്കർ. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ ക്രിക്കറ്റിൽ പതിവുള്ളതാണെന്നും ഗവാസ്കർ പറഞ്ഞു. രണ്ട് തലമുറകളിൽപ്പെട്ട രണ്ട് വ്യത്യസ്ത നിലപാടുകളായി ഇതിനെ കണ്ടാൽ മതിയെന്നും അഭിപ്രായ ഭിന്നത ടീമിൻറെ പ്രകടനത്തെ ബാധിക്കാതിരുന്നാൽ മതിയെന്നും ഗവാസ്കർ പറഞ്ഞു.

കോ​ച്ചി​നും ക്യാ​പ്​​റ്റ​നും ഒ​രേ കാ​ഴ്​​ച്ച​പ്പാ​ട്​ എല്ലാ കാര്യത്തിലും ഉണ്ടാ​യി​രി​ക്കു​ക​ അ​സാ​ധ്യ​മാ​യ കാ​ര്യണ്. വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​വും പ​ഴ​യ ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യു​മാ​ണ് കോ​ച്ച്. ക്യാ​പ്​​റ്റ​ൻ പു​തി​യ ത​ല​മു​റ​യുടെ പ്രതിനിധിയും. അതു​കൊ​ണ്ട്​ ത​ന്നെ അവ​ർ ത​മ്മി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​വു​ക സ്വാ​ഭാ​വി​കമാണെന്നും ഗവാസ്കർ പറഞ്ഞു.

ഇപ്പോൾ പുറത്തുവരുന്ന വാർത്തയുടെ സത്യാവസ്ഥ അറിയില്ല. വിവാദങ്ങളെക്കുറിച്ചല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും കളിക്കാരുടെ പ്രകടനത്തെക്കുറിച്ചും ടീം കിരീടം നിലനിർത്തുന്നതിനെക്കുറിച്ചും ആണെന്നും ഗാവസ്കർ ഓർമിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Amid speculation of a rift between Virat Kohli and Anil Kumble, former captain Sunil Gavaskar on Wednesday said it is impossible for a captain and coach to always be on the same page on all cricketing issues.