Follow KVARTHA on Google news Follow Us!
ad

ഇന്ത്യൻ ടീമിലെ പടലപ്പിണക്കം പരിഹരിക്കാൻ ബിസിസിഐ ഇടപെടുന്നു

BCCI Top Brass to Meet Virat Kohli And Anil Kumbleഇന്ത്യൻ ടീമിലെ പടലപ്പിണക്കം പരിഹരിക്കാൻ ബിസിസിഐ ഇടപെടുന്നു
ന്യൂ​ഡ​ൽ​ഹി: (www.kvartha.com 01.06.2017) കോ​ച്ച്​ അ​നി​ൽ കും​ബ്ലെ​യും ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ലിയും തമ്മിലുള്ള പടലപ്പിണക്കം തീർക്കാൻ ബി സി സി ഐ രംഗത്ത്. ചാമ്പ്യൻസ് ട്രോഫിയിൽ ടീം മത്സരിക്കുന്നതിനാലാണ് ബി സി സി ഐ അടിയന്തര ഇടപെടൽ നടത്താൻ തീരുമാനിച്ചത്. ബി സി സി ഐ ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി അ​മി​താ​ബ്​ ചൗ​ധ​രി, ജ​ന​റ​ൽ മാ​നേ​ജ​ർ എം.​വി. ശ്രീ​ധ​ർ എ​ന്നി​വ​ർ അനുരഞ്ജന ശ്രമങ്ങൾക്കായി ലണ്ടനിലെത്തി.

ചൗ​ധ​രിയും ശ്രീധറും കുംബ്ലെ, കോലി എന്നിവരുമായി വെവ്വേറെയും ഒരുമിച്ചും ചർച്ച നടത്തും. ഞായറാഴ്ച ഇന്ത്യ നിർണായക മത്സരത്തിൽ പാകിസ്ഥാനെ നേരിടാനിരിക്കെയാണ് ബി സി സി ഐയുടെ ഇടപെടൽ. പാകിസ്ഥാനുമായി സൈനിക, രാഷ്ട്രീയ കാര്യങ്ങളിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കേ, മത്സരം വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കും. പുതിയ കോച്ചിനായി ബി സി സി ഐ അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. കുംബ്ലെയുടെ കര്‍ശന ശൈലിയോട് കോലി അടക്കമുളള മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. രവിശാസ്ത്രിയെ പോലെ കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന കോച്ചിനെ വേണമെന്നാണ് താരങ്ങളുടെ ആവശ്യം. ഇതിന് മുന്നിട്ട് നില്‍ക്കുന്നത് കോലിയും.


ധര്‍മശാലയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെയാണത്രെ കുംബ്ലെയും കോലിയും തെറ്റിയത്. പരിക്കേറ്റ കോലിക്ക് പകരം കുംബ്ലെ സ്പിന്നര്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ടീമിലെടുത്തു. അവസാന നിമിഷം മാത്രമാണ് തനിക്ക് പകരം കുല്‍ദീപ് കളിക്കുമെന്ന കാര്യം കോലി അറിഞ്ഞത്. അതോടെയാണ് ഇരുവരും രണ്ട് ചേരിയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: In a tight corner amid speculation of a rift between chief coach Anil Kumble and skipper Virat Kohli, the BCCI top brass seems to be on damage control mode and some key officials are likely to meet the duo separately in Birmingham.