Follow KVARTHA on Google news Follow Us!
ad

അനിശ്ചിതത്വം അവസാനിച്ചു; വെംഗർ ആഴ്‌സണലില്‍ തുടരും

Arsenal manager signs new two-year contract അനിശ്ചിതത്വം അവസാനിച്ചു; വെംഗർ ആഴ്‌സണലില്‍ തുടരും
ലണ്ടൻ: (www.kvartha.com 01.06.2017) എഫ് എ കപ്പ് വിജയം ആർസൻ വെംഗർക്ക് വെറുമൊരു കിരീട വിജയം മാത്രമായിരുന്നില്ല. ആഴ്‌സണലില്‍ ജീവൻ നീട്ടിയെടുക്കൽകൂടി ആയിരുന്നു. എഫ് എ കപ്പ് നേടിയതോടെ കോച്ച് വെംഗറെ കോച്ചായി നിലനിത്താൻ ആഴ്‌സണല്‍ തീരുമാനിച്ചു. രണ്ടുവർഷത്തേക്കാണ് പുതിയ കരാർ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടീമിൻറെ പ്രകടനം മോശമായപ്പോൾ ആരാധകർ വെംഗർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ ഈ സീസൺ കഴിഞ്ഞാൽ വെംഗറെ പുറത്താക്കുമെന്ന് അഭ്യൂഹം ശക്തമാവുകയും ചെയ്തു. എന്നാൽ എഫ് എ കപ്പ് വിജയം എല്ലാം മാറ്റിമറിച്ചു. 1996 ലാണ് വെംഗർ ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.


21 വര്‍ഷം പരിശീലകനായ വെംഗറുടെ കീഴില്‍ ആഴ്‌സണൽ അഞ്ച് എഫ് എ കപ്പ് നേടിയിട്ടുണ്ട്. എങ്കിലും പ്രീമിയർ ലീഗിലെ ടീമിൻറെ മോശം പ്രകടനം വെംഗറിൻറെ തലയ്ക്കായി മുറവിളി ഉയർന്നു. വെംഗറുടെ കീഴില്‍ ആഴ്‌സണലില്‍ കളിച്ചവരും ടീം വിട്ടവരും കോച്ചിനെതിരെ രംഗത്തെത്തിയെന്നും ശ്രദ്ധേയമാണ്.

Image Credit: AFP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Arsene Wenger has signed a new two-year deal with Arsenal that will keep him at the Emirates Stadium until 2019, the Premier League club announced