Follow KVARTHA on Google news Follow Us!
ad

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ നിധി കണ്ടെത്താന്‍ ആര്‍ക്കിയോളജി വിഭാഗം പരിശോധന നടത്തി

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിധി ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് News, Kottayam, Complaint, House, Report, High Court of Kerala, Kerala,
കോട്ടയം: (www.kvartha.com 30.06.2017) സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിധി ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സ്ഥലത്ത് ആര്‍ക്കിയോളജി വിഭാഗം കഴിഞ്ഞദിവസം പരിശോധന നടത്തി. മീനടം സ്വദേശി പ്രിന്‍സ് പുന്നന്‍ മാര്‍ക്സിന്റെയും മാതാവ് ഏലിയാമ്മ മാര്‍ക്കോസിന്റെയും മൂന്നേക്കര്‍ പുരയിടത്തിലും 100 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലുമാണ് പരിശോധന നടത്തിയത്. പരിശോധനയുടെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കും.

ഭൂമിയുടെ ഉപരിതല പരിശോധനയാണ് കഴിഞ്ഞദിവസം നടത്തിയത്. സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് കെ ആര്‍ സോനയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നേക്കറോളം വരുന്ന ഭൂമിയും ചുറ്റുപാടുകളും പരിശോധിച്ചു തുടര്‍ന്ന് ഹര്‍ജിയിലെ അംഗമായ പ്രിന്‍സ് പുന്നന്‍ മാര്‍ക്സിന്റെയും മാതാവ് ഏലിയാമ്മ മാര്‍ക്കോസിന്റെയും പക്കല്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും റിപ്പോര്‍ട്ട് നല്‍കുന്നത്.

Archaeology Department on a treasure hunt, News, Kottayam, Complaint, House, Report, High Court of Kerala, Kerala.

ഒരു സ്ഥലത്ത് നിധി ശേഖരമുണ്ടെന്ന് സംശയം തോന്നിയാല്‍ സാധാരണ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പാണ് നിധി ശേഖരം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത്.

ഇവര്‍ സ്ഥിരീകരണം നടത്തിയാല്‍ മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ആര്‍ക്കിയോളജി വകുപ്പിന്റെ ചുമതല. എന്നാല്‍ ഹൈക്കോടതി നേരിട്ട് ചുമതലപ്പെടുത്തിയത് മൂലമാണ് ഇവര്‍ സ്ഥലത്ത് നേരിട്ടെത്തിയത്. കോടതി നിര്‍ദേശിച്ചാല്‍ ഇനി ഖനനം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോടതി നിര്‍ദേശം പാലിക്കുമെന്നും കെ ആര്‍ സോന പറഞ്ഞു.

സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിധിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവ് ലഭിക്കുന്നത്. തുടര്‍ നടപടികള്‍ കോടതി ആവശ്യപ്പെട്ടാല്‍ മൈനിംഗ് ആന്‍ഡ്് ജിയോളജി വകുപ്പിന്റെ സഹായം തേടുമെന്നും ഇവര്‍ പറഞ്ഞു. സോനയോടൊപ്പം ആര്‍ക്കിയോളജിസ്റ്റ് എഞ്ചിനീയര്‍ എസ് ഭൂപേഷ്, ശരത് കുമാര്‍ നായര്‍ (ചാര്‍ജ് ഹില്‍പാലസ് തൃപ്പൂണിത്തുറ) എന്നിവരടങ്ങിയ അഞ്ചംഗസംഘമായിരുന്നു കഴിഞ്ഞദിവസം ഉച്ചയോടെ സ്ഥലത്തെത്തിയത്.
പരിശോധന സംഘം കഴിഞ്ഞ ബുധനാഴ്ചയെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഇത് നീട്ടിവയ്ക്കുകയായിരുന്നു.

ഭൂമിയില്‍ നിധിശേഖരമുണ്ടെന്ന പ്രചാരണം ശക്തമായതോടെ നിധിവേട്ടക്കെത്തുന്നവരുടെ ശല്യവും ഭീഷണിയും വര്‍ധിച്ചസാഹചര്യത്തിലാണ് കേസ് ഹൈക്കോടതിയില്‍ എത്തിയത്. ജൂണ്‍ 15ന് കേസ് പരിഗണിച്ച ഹൈക്കോടതി ആറാഴ്ചയ്ക്കകം പരിശോധിച്ച് നിയമപരമായ നടപടിയെടുക്കണമെന്നും നിധിയില്ലെങ്കില്‍ ആ വിവരം അറിയിക്കണമെന്നുമാണ് നിര്‍ദേശിച്ചത്.

പുരാതനമായ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. മീനടം,പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തെ പുരയിടത്തിലാണ് നിധിശേഖരമുണ്ടെന്ന പ്രചാരണം നടക്കുന്നത്.

Also Read:

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഒന്നാം റാങ്കുമായി ആയിഷത്ത് ഷബീബ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Archaeology Department on a treasure hunt, News, Kottayam, Complaint, House, Report, High Court of Kerala, Kerala.