Follow KVARTHA on Google news Follow Us!
ad

393 പനി ക്ലിനിക്കുകള്‍ ആരംഭിച്ചു

പനി നിയന്ത്രിക്കുന്നതിനുളള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജൂണ്‍ 23-നു ശേഷം ആരോഗ്യവകുപ്പ് സംസ്ഥാനത്ത് 393 പനി ക്ലിനിക്കുകള്‍, 22 മൊബൈല്‍ ക്ലിനിക്ക്, 24 Thiruvananthapuram, News, 393 Fever Clinics Opened
തിരുവനന്തപുരം: (www.kvartha.com 30.06.2017) പനി നിയന്ത്രിക്കുന്നതിനുളള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജൂണ്‍ 23-നു ശേഷം ആരോഗ്യവകുപ്പ് സംസ്ഥാനത്ത് 393 പനി ക്ലിനിക്കുകള്‍, 22 മൊബൈല്‍ ക്ലിനിക്ക്, 24 മോണിറ്ററിങ് സെല്‍ / കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ആരംഭിച്ചു. ഇതിലേക്കാവശ്യമായ ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുമുണ്ട്. ഡോക്ടര്‍മാര്‍- 80, സ്റ്റാഫ് നഴ്‌സ്- 60, ഫാര്‍മസിസ്റ്റ്- 22, ലാബ് ടെക്‌നീഷ്യന്‍- 16 എന്നിങ്ങനെയാണിത്.

പ്രധാന ആശുപത്രികളിലെല്ലാം പനി വാര്‍ഡുകള്‍ ആരംഭിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പനിയും മറ്റു പകര്‍ച്ചവ്യാധികളും തടയുന്നതിന് സര്‍ക്കാര്‍ അഹ്വാനപ്രകാരം മൂന്നു ദിവസം കേരളത്തിലാകെ നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായ മുഴുവന്‍ ജനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍, സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ വിഭാഗമാളുകള്‍ക്കും സംഘടനകള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേരളം മാലിന്യ മുക്തമാക്കിയാലേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ. അതുകൊണ്ട് ശുചീകരണപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. മാലിന്യ പ്രശ്‌നത്തിന് ജനപങ്കാളിത്തത്തോടെ ശാശ്വത പരിഹാരം കാണാനുളള ശ്രമമാണ് ഹരിതകേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Thiruvananthapuram, News, 393 Fever Clinics Opened