Follow KVARTHA on Google news Follow Us!
ad

ലോകപുകയില വിരുദ്ധദിനത്തില്‍ പുകയിലക്കെതിരെ സെയ് തിന്റെ ഒറ്റയാള്‍ പോരാട്ടം

ലോകമെങ്ങും ബുധനാഴ് ച പുകയില വിരുദ്ധ ദിനമായി ആചരിക്കുമ്പോള്‍ പാലക്കാട് പറക്കുന്നം സ്വpalakkad, News, Education, Social Network, Family, Children, Kerala,
പാലക്കാട്: (www.kvartha.com 31.05.2017) ലോകമെങ്ങും ബുധനാഴ് ച പുകയില വിരുദ്ധ ദിനമായി ആചരിക്കുമ്പോള്‍ പാലക്കാട് പറക്കുന്നം സ്വദേശി സെയ് തിന് വിശ്രമമില്ല. പുകയില ലഹരി വസ് തുക്കള്‍ക്കെതിരെയുളള സെയ് തിന്റെ പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളേറെയായി. മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന മാരകവാഹിനിയായ പുകയില ലഹരി ഉത് പന്നങ്ങള്‍ക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം നാടിനുതന്നെ ഗുണമായി തീരുകയാണ്.

വിക് ടോറിയ കോളജിനു സമീപം പറക്കുന്നം പള്ളിക്കു മുന്നില്‍ 17 വര്‍ഷത്തോളം പലചരക്കു കട നടത്തിയിരുന്ന അഞ്ചാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇപ്പോള്‍ പത്ര ഏജന്റും സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്. ഒരു ദിവസം 30 കിലോമീറ്ററോളം ദൂരം പത്രവിതരണത്തിനായി സഞ്ചരിക്കുന്ന സെയ് ത് ഇതിനകം കവലകളിലും വഴിയോരങ്ങളിലും കാണുന്ന നിരവധി മദ്യപാനികളെയും പുകവലിക്കുന്നവരേയും പ്രബോധനത്തിലൂടെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

Youth protest against Tobacco, palakkad, News, Education, Social Network, Family, Children, Kerala.

മുന്‍ കാലങ്ങളില്‍ ലഹരി ഉത് പന്നങ്ങള്‍ വിറ്റിരുന്നെങ്കിലും സമൂഹത്തില്‍ ഇവയുടെ പരിണത ഫലം മൂലം സംഭവിച്ചിട്ടുള്ള ദുരന്ത സംഭവങ്ങളിലൂടെ മാനസാന്തരം വന്നതിനാലാണ് കടയില്‍ ലഹരി വസ് തുക്കളും പുകയില ഉത് പന്നങ്ങളും വില്‍ക്കാതിരുന്നത്. ലഹരിയുപയോഗിക്കുന്നവരെ സ് നേഹപൂര്‍വം സമീപിച്ച് ബോധവത് ക്കരണത്തിലൂടെയും തന്റെ കൈയിലുള്ള ഗുളിക രൂപത്തിലുള്ള അപൂര്‍വ മരുന്ന് നല്‍കിയും പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം.

പ്രഭാതത്തില്‍ പത്രവിതരണം നടത്തുന്ന സെയ് ത് സോഷ്യല്‍ മീഡിയയ് ക്കു പ്രചാരണമുള്ള കാലഘട്ടത്തില്‍ നെറ്റ് വര്‍ക്ക് സ് മോക്കിംഗ് എന്ന വിഷയത്തിലൂടെ 10 മിനിറ്റു ദൈര്‍ഘ്യമുള്ള സംഭാഷണവും പ്രചരിപ്പിക്കുന്നുണ്ട്. പുകവലിക്കെതിരെയുള്ള ഒരു പൗരനോടുള്ള ഉപദേശം കേട്ടാല്‍ ഏതൊരു മദ്യപാനിക്കും മാനസാന്തരമുണ്ടാവും. സെയ് തിന്റെ പോരാട്ടത്തിന് കുടുംബം പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. റൈഹാനയാണ് ഭാര്യ . മക്കള്‍: അനീസ്, അഹ് മദ്, സഹ് ല. മൂവരും വിദ്യാര്‍ത്ഥികളാണ്.

Also Read:
പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Youth protest against Tobacco, Palakkad, News, Education, Social Network, Family, Children, Kerala.