Follow KVARTHA on Google news Follow Us!
ad

ബീഫിനുവേണ്ടി യൂത്ത് ഫ്രണ്ടിന്റെ കരച്ചില്‍ സമരം

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ യൂത്ത് ഫ്രണ്ട്എം പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തില്‍ കരച്ചില്‍ സമരം നടത്തി. Kerala, Politics, Youth Congress (M), Kerala Congress (M), Protest, Crying, Kottayam, Beef, BJP, Central Government, India ,News
കോട്ടയം: (www.kvartha.com 31/05/2017) കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ യൂത്ത് ഫ്രണ്ട്  (എം) പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തില്‍ കരച്ചില്‍ സമരം നടത്തി. ബ്രെഡ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബീഫിനുവേണ്ടി യുവാക്കള്‍ വ്യത്യസ്ത സമരവുമായി നഗരത്തിലിറങ്ങിയത്.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയാണ് കോട്ടയം ഹെഡ് പോസ്‌റ്റോഫീസിനു മുമ്പില്‍ ജനശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയത്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ആവശ്യപ്പെട്ടു.

Kerala, Politics, Youth Congress (M), Kerala Congress (M), Protest, Crying, Kottayam, Beef, BJP, Central Government, India ,News

ഗാന്ധി സ്‌ക്വയറില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. മൈക്കിലൂടെ 'ബീഫ് തായോ' എന്ന അലമുറയിട്ട് കരയുകയാണ് പ്രവര്‍ത്തകര്‍ ചെയ്തത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളുടെ ഭക്ഷണക്രമം നിശ്ചയിക്കാനുള്ള നീക്കം ഫെഡറല്‍ ഭരണവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അവർ പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, ജെയിംസ് വെട്ടിയാര്‍, ജൂണി കുതിരവട്ടം, സജി തടത്തില്‍, ഷാജി പുളിമൂടന്‍, ജോയി സി.കാപ്പന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം തുടങ്ങിയവര്‍ സംസാരിച്ചു.

Summary
: The Youth Front (M) OF Kerala Congress is the latest to join the bandwagon. The youth workers were literally seen waiting for beef, holding bread in their hands in Kottayam town on Tuesday. Youth front president Saji Manjakadambil launched the protest.

Keywords: Kerala, Politics, Youth Congress (M), Kerala Congress (M), Protest, Crying, Kottayam, Beef, BJP, Central Government, India ,News.