Follow KVARTHA on Google news Follow Us!
ad

വിവാഹത്തിന് തലേ ദിവസം നവവധു പീഡനത്തിനിരയായി

വിവാഹത്തിന് തലേ ദിവസം നവവധു പീഡനത്തിനിരയായി. ഗോദാവരി ജില്ലയിലെ മുപ്പവാരം An 18-year-old woman was molested a day before her wedding at D.Muppavaram villagein West Godavari district
അമരാവതി: (www.kvartha.com 31.05.2017) വിവാഹത്തിന് തലേ ദിവസം നവവധു പീഡനത്തിനിരയായി. ഗോദാവരി ജില്ലയിലെ മുപ്പവാരം ഗ്രാമത്തിലെ 18 കാരിയേയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുയും ചെയ്തത്. സംഭവത്തെ തുടർന്ന് പ്രതി സത്യ നാരായണനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ യുവതി പുറത്തേക്കിറങ്ങിയതയായിരുന്നു. ആ സമയം സത്യാ നാരായണനും അയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും കരിമ്പ് കൃഷി സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ബോധരഹിതയായ യുവതിയെ അവിടെ തന്നെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു.

യുവതിയെ കാണാതായ വീട്ടുകാർ അടുത്ത വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് അയാൽവാസികൾ ആരോ ബോധമില്ലാതെ കിടക്കുന്ന പെൺകുട്ടിയെ കാണുകയും വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. വീട്ടുകാരെത്തി പെൺകുട്ടിയെ ഉടൻ രാജമുണ്ടറി ആശുപത്രിയിൽ പ്രവേശിച്ചു. പെൺകുട്ടി ആരോഗ്യ നില വീണ്ടെടുത്ത് വരികയാണെന് ഡോക്ടർ പറഞ്ഞു.


സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് നടന്ന് കൊണ്ടിരിക്കുന്നത്. പ്രദേശത്തെ പല രാഷ്ട്രീയ സാമൂഹിക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: An 18-year-old woman was molested a day before her wedding at D.Muppavaram villagein West Godavari district on Sunday. The gruesome incident took place just a day ahead of her wedding which was scheduled to