Follow KVARTHA on Google news Follow Us!
ad

പുകയില വിരുദ്ധ ദിനം: പിഴ ഈടാക്കിയത് മാത്രം 10 കോടി; ദിനേശ് -ഭാരത് ബീഡി തൊഴിലാളികള്‍ക്ക് എന്നും പട്ടിണി മാത്രം

ലോകം ഇന്ന് പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകച്ചു കളയുന്ന അര ജീവനുകളായി Article, Prathibha-Rajan, Smoking, Fine, Starvation, Case, Police, Cancer, Employees, Beedi workers, RCC.
നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kvartha.com 31.05.2017) ലോകം ഇന്ന് പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകച്ചു കളയുന്ന അര ജീവനുകളായി ഇന്നും നമുക്കു ചുറ്റും ബീഡിത്തൊഴിലാളികള്‍ നിരവധി. ഒരു കാലത്ത് കേരളത്തിലെ അടുപ്പില്‍ തീ പുകഞ്ഞ വ്യവസായമായിരുന്നു ബീഡി. കേരളത്തിലെ ദിനേശും, കര്‍ണാടകയിലെ ഭാരതും, ടെലിഫോണും, പ്രാദേശിക ബീഡിയായ സഫിയാ ബീഡിയും മറ്റും ഇന്ന് ചുമച്ചു തുപ്പുകയാണ്.

പട്ടിണി മാറ്റാന്‍ നിര്‍വ്വാഹമില്ലാതെ പട്ടിണിയോട് പൊരുതുകയാണ് ഇന്നും ബീഡിത്തൊഴിലാളികള്‍. ഈ വ്യവസായത്തെ വിശ്വസിച്ച് ജീവിതം മാറ്റിവെച്ച പതിനായിരക്കണക്കിനു തൊഴിലാളികളുണ്ടിവിടെ. ചുമച്ചു തുപ്പുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നാമമാത്രമായി മാത്രം. എന്നാല്‍ ഇവര്‍ തെറുത്തു വിറ്റ ബീഡി പരസ്യമായി വലിച്ച കുറ്റത്തിനു മാത്രം സര്‍ക്കാര്‍ പിഴയായി ഈടാക്കിയത് 10 കോടി രൂപ. ഇങ്ങനെ പിരിച്ച പിഴ കൊണ്ട് ബീഡി തൊഴിലാളികളുടെ അരജീവിതത്തിനു ഒരു കൈത്താങ്ങു വേണം. പുകയില വിരുദ്ധ ദിനം അതാണ് ആവശ്യപ്പെടുന്നത്.

2012 മുതല്‍ സംസ്ഥാനത്തിന്റെ കണക്കെടുത്ത് നോക്കിയാല്‍ പൊതു നിരത്തുകളില്‍ പുക വലിച്ചതിന് പിടികൂടിയതില്‍ ഏറ്റവും കൂടുതല്‍ തൂക കണ്ണൂരില്‍ നിന്നും. ആകെ 10,18,71,950 രൂപയെങ്കില്‍ കണ്ണൂര്‍ മാത്രം 3 കോടി നല്‍കി. കുറ്റം ചെയ്ത് പിഴ ഒടുക്കിയവര്‍ 5,45,970 പേര്‍. സംസ്ഥാനത്തിന്റെ പുകവലി ശീലം ഇനിയും കുറഞ്ഞിട്ടില്ലെന്നാണ് സിഗരറ്റ് ആന്‍ഡ് ടുബാക്കോ പ്രൊഡ്ക്റ്റ് ആക്റ്റ് 2003 ( സിഒടിപി) പ്രകാരം സംസ്ഥാനം പിരിച്ച പിഴയുടെ കണക്ക് വ്യക്തമാക്കുന്നത്.


Article, Prathibha-Rajan, Smoking, Fine, Starvation, Case, Police, Cancer, Employees, Beedi workers, RCC, Tobacco, Smoking; 10 Crores fined.

ഇക്കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ മാത്രം 54,83,800 രൂപ ഈടാക്കി. പുകയില വിരുദ്ധ പ്രചരണം വര്‍ദ്ധിക്കുന്തോറും പിടിയിലാവുന്നവരുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിക്കുന്ന കാഴ്ച്ചയാണ് വിശദമായി പരിശോധിച്ചാല്‍ കണക്കുകളില്‍ കാണാന്‍ കഴിയുക. 2012ല്‍ അയ്യായിരത്തില്‍ പരം പേരില്‍ നിന്നും പിഴ ഈടാക്കിയാല്‍ 2017ല്‍ 15,300 കവിഞ്ഞു എന്നത് സൂചന മാത്രം.

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റത് വഴി മാത്രം 4,124 കേസുകളാണ് വന്നത്. ഇതു വഴി മാത്രം 23 ലക്ഷം പിഴയിട്ടു. സ്‌കൂള്‍ പരിസത്തുള്ള കടകളില്‍ പുകയില വിറ്റതു വഴി 11,428 കേസുകളാണെടുത്തത്. 2017 പിറന്ന ജനുവരിയിലെ കുളിരില്‍ പുക മോന്തിയവരില്‍ നിന്നും മാത്രമായി 12 ലക്ഷം രൂപ സ്വരൂപിച്ചു. പൊതു രംഗത്ത് പുക വലിച്ചാല്‍ എസ്.ഐ വേണ്ട, പോലീസുകാര്‍ക്കും കേസെടുക്കാം. വേണമെങ്കില്‍ നിയമം ഇവിടെ പൊതുജനങ്ങള്‍ക്കും കൈയ്യിലെടുക്കാം. പിഴ ചുമത്താന്‍ ഒത്താശ ചെയ്യാം.

തിരുവനന്തപുരത്തെ ആര്‍സിസിയില്‍ നിന്നും ലഭിക്കുന്ന കണക്കു പ്രകാരം തൊണ്ടക്കു വരുന്ന കാന്‍സറിന്റെ 86 ശതമാനത്തിനും കാരണം പുകവലിയാണ്. ആകെ കാന്‍സര്‍ മരണത്തിന്റെ 80 ശതമാനവും തൊണ്ടയിലോ വായിലോ ഉള്ള കാന്‍സറാണ് കാരണം. ലോകത്ത് ആറു സെക്കന്‍ഡില്‍ ഒരാള്‍ വീതം കാന്‍സര്‍ കൊണ്ട് മരിക്കുന്നുവെന്നാണ് പുകയില വിരുദ്ധ സംഘടനകളുടെ കൈയ്യിലുള്ള കണക്കില്‍ പറയുന്നത്. ആകെ മരണത്തിന്റെ പത്തിലൊന്നിനും കാരണം ഇത്തരം കാന്‍സറുകളാണത്രെ.

ഇന്ത്യയിലെ പഠനത്തില്‍ നിന്നും വര്‍ഷത്തില്‍ 8-9 ലക്ഷം പേര്‍ ഇങ്ങനെ പുകയില കാന്‍സറിന് അടിമപ്പെട്ട് മരിക്കുന്നു. പുകവലിക്കുന്നവന്റെ ഒരു മണിക്കൂറിന് 50 മിനിറ്റ് മാത്രമേ ആയുസുള്ളൂ എന്നതാണ് മറ്റൊരു കണക്ക്. 25 വയസെത്തുന്ന ഒരു പുകവലിക്കാരന്‍ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാല്‍ മറ്റു രോഗങ്ങളില്ലെങ്കിലും അഞ്ചു വര്‍ഷം മുമ്പേ മരിക്കാനിടവരും. കൂടാതെ ഹൃദ്രോഗങ്ങള്‍ വരാന്‍ 70 ശതമാനവും ശ്വാസകോശ കാന്‍സറിന് 50 ശതമാനവും സാധ്യത കൂടും. പുകയില ചെടിയിലെ നിക്കോട്ടിന്‍ കഞ്ചാവു പോലെയുള്ള മറ്റൊരു ലഹരി പദാര്‍ത്ഥമാണ്.

നിക്കോട്ടിന്‍ എന്ന വിഷം അരത്തുള്ളി ഗാഢലായനിയായി ഉള്ളില്‍ ചെന്നാല്‍ ഒരാളെ 12 മണിക്കൂറിനകം കൊല്ലാന്‍ പാകത്തിലുള്ള പ്രഹര ശേഷിയുണ്ട്. മാരകമാണ് പുകവലി. നിശബ്ദ കൊലയാളി. വലിക്കുന്നവനേയും നിര്‍മ്മിക്കുന്നവനേയും ഇത് വധിക്കുന്നു. അതിനേക്കാളേറെ പേരെ കൊല്ലാക്കൊല ചെയ്യുന്നു. ഇന്ന് ക്ഷയരോഗം ബാക്കി നില്‍ക്കുന്നത് ഈ രംഗത്തുള്ള തൊഴിലാളികളില്‍ മാത്രമാണ്.

സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന പണം നിരാലംബരായ ഇത്തരക്കാര്‍ക്ക് വേണ്ടി ചിലവിടാന്‍ സര്‍ക്കാരും, തൊഴിലാളി സംഘടനകളും മനസുവെക്കണമെന്നാണ് കാസര്‍കോട് ജില്ലയില്‍ നിന്നും പുകവലി വിരുദ്ധ ദിനം നോക്കി കാണുന്നവര്‍ ചിന്തിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Smoking, Fine, Starvation, Case, Police, Cancer, Employees, Beedi workers, RCC, Tobacco, Smoking; 10 Crores fined.