Follow KVARTHA on Google news Follow Us!
ad

ദേഹത്ത് മൂവര്‍ണ പതാകയും ടെന്‍ഡുല്‍ക്കറിന്റെ പേരും എഴുതി സ്റ്റേഡിയത്തിലെത്തുന്ന സുധീര്‍ ചാമ്പ്യന്‍സ് ട്രോഫിയിലും സച്ചിന്റെ സാന്നിദ്ധ്യമറിയിക്കും; സുധീര്‍കുമാറിന് ഇംഗ്ലണ്ടിലേക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് സച്ചിന്‍ കത്തയച്ചു

സച്ചിന്‍ വിരമിച്ചിട്ടും ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ ദേഹത്ത് മൂവര്‍ണ പതാകയും ടെന്‍ഡുല്‍ക്കറിന്റെ പേരും 10 എന്ന നമ്പറുംMumbai, India, Sports, Cricket, Champions_Trophy, Sachin Tendulker, Fan, England, Players, Visa, Airport, Letter, News, National, Sachin Tendulkar helps fan Sudhir Kumar get quick visa to cheer for India at ICC Champions Trophy
മുംബൈ:  (www.kvartha.com 31/05/2017) സച്ചിന്‍ വിരമിച്ചിട്ടും ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ ദേഹത്ത് മൂവര്‍ണ പതാകയും ടെന്‍ഡുല്‍ക്കറിന്റെ പേരും 10 എന്ന നമ്പറും എഴുതി സ്‌റ്റേഡിയത്തിലെത്തുന്ന സുധീര്‍കുമാര്‍ ചൗധരി എല്ലാവര്‍ക്കും പരിചിതമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കടുത്ത ആരാധകനായ സുധീര്‍ ഇതിഹാസ താരം വിരമിച്ചിട്ടും ഇന്ത്യന്‍ ടീമിന് പിന്തുണയുമായി എല്ലാ ഗ്രൗണ്ടിലുമെത്താറുണ്ട്.

എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് എത്താന്‍ സുധീര്‍ കുമാറിന് വിസ ലഭിച്ചില്ല. ഒടുവില്‍ സച്ചിന്‍ തന്നെ സഹായവുമായി തന്റെ ആരാധകന് മുന്നിലെത്തുകയായിരുന്നു. സച്ചിന്റെ ഇടപടലിലൂടെ സുധീറിന് വിസ ലഭിക്കുകയും ചെയ്തു.
 ഇംഗ്ലണ്ടിലെ വിസനിയമങ്ങള്‍ കര്‍ശനമായത് കൊണ്ടാണ് സുധീറിന് വിസ കിട്ടാത്തത്. ഇതേതുടര്‍ന്നാണ് അധികൃതര്‍ക്ക് സച്ചിന്‍ തന്നെ കത്തയച്ചത്.


സുധീറിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യണമെന്ന് അപേക്ഷിച്ചാണ് സച്ചിന്‍ കത്തെഴുതിയത്. സ്വന്തം കീശയില്‍ നിന്ന് പണം മുടക്കിയാണ് ഇന്ത്യന്‍ ടീമിനൊപ്പം സുധീര്‍ കുമാര്‍ സഞ്ചരിക്കുന്നതെന്നും സാധാരണക്കാരനായ ഒരാള്‍ക്ക് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ കാണാന്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സച്ചിന്‍ കത്തില്‍ സൂചിപ്പിക്കുന്നു. സുധീര്‍ കുമാര്‍ ഔദ്യോഗികമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും രാജ്യത്തിന്റെ ഭാഗ്യചിഹ്നമാണെന്നും ഇന്ത്യയുടെ കടുത്ത ആരാധകനാണെന്നും സച്ചിന്‍ കത്തില്‍ പറയുന്നു.

Keywords: Mumbai, India, Sports, Cricket, Champions_Trophy, Sachin Tendulker, Fan, England, Players, Visa, Airport, Letter, News, National, Sachin Tendulkar helps fan Sudhir Kumar get quick visa to cheer for India at ICC Champions Trophy.