Follow KVARTHA on Google news Follow Us!
ad

കുമ്മിള്‍ ഷമീറിന്റെ സ് നേഹ സദനത്തിന്റെ താക്കോല്‍ ദാനം ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും

ഒ ഐ സി സി ജിദ്ദ തിരുവന്തപുരം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുമ്മിള്‍ സ്വKSU, Thiruvananthapuram, Family, Congress, Facebook, Kollam, News, Meeting, Kerala,
തിരുവനന്തപുരം: (www.kvartha.com 31.05.2017) ഒ ഐ സി സി ജിദ്ദ തിരുവന്തപുരം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുമ്മിള്‍ സ്വദേശി ഷമീറിന് ജിദ്ദ ഒ ഐ സി സി യുടെ സ് നേഹ സദനം പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടിന്റെ താക്കോല്‍ദാനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബുധനാഴ്ച നിര്‍വഹിക്കും. പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരുവന്തപുരം ഇക് ബാല്‍ കോളജില്‍ നിന്നും കെ എസ് യു വിലൂടെ ചെയര്‍മാനായി തെരഞ്ഞെടുത്ത കുമ്മിള്‍ ഷമീറിന്റെ കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കിയാണ് ഒ ഐ സി സി ജിദ്ദ തിരുവന്തപുരം ജില്ലാ കമ്മിറ്റി വീട് നിര്‍മാണം ഏറ്റടുത്തത്.

Oommen Chandy handover house key to shameer, House Warming, KSU, Thiruvananthapuram, Family, Congress, Facebook, Kollam, News, Meeting, Kerala

രോഗാവസ്ഥയിലുള്ള കുടുംബത്തിലെ മൂന്നു പേരുടെയും ഏക ആശ്രയമായ ഷമീര്‍ പഠന കാലത്ത് തെങ്ങു കയറ്റവും മറ്റു കൂലി പണിയും ചെയ്തായിരുന്നു ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. കോണ്‍ഗ്രസ് ഫേസ് ബുക്ക് കൂട്ടായ്മയായ ഐ എന്‍ സി എഫ് ബി യുടേയും സഹകരണത്തോടെയാണ് ഷമീറിനുള്ള സ് നേഹ സദനം യാഥാര്‍ത്ഥ്യമാക്കുന്നത്.

ഗൃഹ പ്രവേശനത്തിലും താക്കോല്‍ദാന ചടങ്ങളിലും ഒ ഐ സി സി നേതാക്കളായ എം. എ റഹീം, അസാബ് വര്‍ക്കല, രാജശേഖരന്‍ അഞ്ചല്‍, തിരുവന്തപുരം ഡി സി സി പ്രസിഡണ്ട് സനല്‍ നെയാറ്റിന്‍കര, കൊല്ലം ഡി സി സി പ്രസിഡണ്ട് ബിന്ദു കൃഷ്ണ, കെ പി സി സി ഭാരവാഹികള്‍ തുടങ്ങിവര്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി ജിദ്ദയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ അന്‍വര്‍ കല്ലമ്പലം അധ്യക്ഷം വഹിച്ചു. റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീന്‍ മണനാക്ക്, ഹസൈന്‍ കാട്ടാകട, അന്‍സാര്‍ വര്‍ക്കല, സഫീര്‍ അലി, വിവേക് പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ സ് നേഹസദനം പൂര്‍ത്തിയാകുവാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും ഷമീര്‍ നന്ദി രേഖപ്പെടുത്തി.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും

Keywords: Oommen Chandy handover house key to shameer, House Warming, KSU, Thiruvananthapuram, Family, Congress, Facebook, Kollam, News, Meeting, Kerala.