Follow KVARTHA on Google news Follow Us!
ad

ഭാര്യയെ കത്തി കൊണ്ട് കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യയെ കത്തി കൊണ്ട് കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു 50-year-old man allegedly stabbed his wife multiple times and then tried to kill himself by hanging
ന്യൂഡൽഹി: (www.kvartha.com 31.05.2017) ഭാര്യയെ കത്തി കൊണ്ട് കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗാസിപൂരിലെ ഗരോളി പ്രദേശത്ത് താമസിക്കുന്ന രാം ഗോപാൽ ശർമ്മ (50) ആണ് ഭാര്യ മഞ്ജുവിനെ കത്തി കൊണ്ട് കുത്തിയ ശേഷം ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിച്ച ഇരുവരും ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

സംഭവ ദിവസം ഇരുവരും തമ്മിൽ വഴക്ക് കൂടിയിരുന്നതായി പോലീസ് പറഞ്ഞു. തർക്കത്തിലേർപ്പിട്ടിരിക്കുമ്പോൾ  പ്രകോപിതനായ ശർമ്മ ഭാര്യയെ കുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും യഥാർത്ഥ കാരണം വ്യക്തമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബഹളം കേട്ട ഫ്‌ളാറ്റിലെ മറ്റു താമസക്കാരാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അയൽവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്ത് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: 50-year-old man allegedly stabbed his wife multiple times and then tried to kill himself by hanging from a ceiling fan at their home on Monday evening. The incident was reported from east Delhi’s Gharoli area near Ghazipur