Follow KVARTHA on Google news Follow Us!
ad

ഐ സി സി റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി

ഐ സി സി റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി Kohli only Indian in top 10 of ICC ODI rankings
ലണ്ടൻ: (www.kvartha.com 31.05.2017) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻറെ പുതിയ റാങ്കിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഏകദിന റാങ്കിംഗിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് മാത്രമേ ആദ്യ പത്തിലെത്താൻ കഴിഞ്ഞുള്ളൂ. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ. ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിനുള്ളിൽ ഇന്ത്യൻ താരങ്ങളാരുമില്ല.

ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാമത്. ഓസ്മട്രേലിയയുടെ ഡേവിഡ് വാർണർ ആണ് രണ്ടാമൻ. രോഹിത് ശർമ്മ 12ഉം എം എസ് ധോിണ 13ഉം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ തന്നെ കഗിസൊ റബാഡയാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്.

724 പോയിന്റുള്ള റബാഡക്ക് രണ്ട് പോയിന്റിന്റ വ്യത്യാസത്തിൽ ഇമ്രാൻ താഹിർ രണ്ടാമതായുണ്ട്. 701 പോയിന്റുമായി മിച്ചൽ സ്റ്റാർക്കാണ് മൂന്നാമത്. ഇടങ്കയ്യൻ സ്പിന്നറായ അക്ഷർ പട്ടേലാണ് ഇന്ത്യൻ ബൗളർമാരിൽ മുന്നിൽ. ന്യൂസിലൻഡിന്റെ മാറ്റ് ഹെന്റിയ്ക്കൊപ്പം 11-ാം റാങ്കിലാണ് പട്ടേൽ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: India captain Virat Kohli is the lone cricketer from the country to feature in the top 10 of the ICC Players Rankings for ODIs as he managed to hold on to his third spot in the batsman's chart.