Follow KVARTHA on Google news Follow Us!
ad

ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ഐ ഐ ടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു A student in Indian Institute of Technology (IIT) Delhi committed suicide inside her room on Tuesday evening
ന്യൂഡൽഹി: (www.kvartha.com 31.05.2017) ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡൽഹി ഐഐടിയിലെ പി എച് ഡി വിദ്യാർത്ഥിനി മഞ്ജുള ദേവക് (28) ആണ് ക്യാമ്പസിലെ നളന്ദ അപ്പാർട്മെന്റ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

ഏഴര മണിക്ക് ഒരു ഫോൺ ലഭിച്ചതായും അത് പ്രകാരം അപ്പാർട്ട്മെന്റിൽ ചെന്ന് നോക്കിയപ്പോൾ തൂങ്ങി കിടക്കുന്ന യുവതിയെയാണ് കണ്ടതെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ പോലീസ് യുവതിയെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും നേരാത്തെ തന്നെ മരിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.


ഭർത്താവിനും കുടുംബത്തിനുമൊപ്പം താമസിക്കുന്ന മഞ്ജുള നേരത്തെ അമേരിക്കയിൽ ജോലി ചെയ്ത ശേഷം ഐ ഐ ടി യിൽ വാട്ടർ റിസോഴ്‌സ് എന്ന വിഷയത്തിൽ പി എച് ഡി എടുക്കാനാണ് ജോയ്ൻ ചെയ്തത്. സംഭവം നടക്കുമ്പോൾ മുറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല.

അതേസമയം മഞ്ജുള ആത്മഹത്യ ചെയ്തതായിരിക്കുമെന്ന് നിഗമനത്തിലാണ് പോലീസ്. സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പോലീസ് അത്തരത്തിലുള്ള നിഗമനത്തിലെത്തിയത്.

Image Credit: Facebook

Summary: A student in Indian Institute of Technology (IIT) Delhi committed suicide inside her room on Tuesday evening. Police said Manjula Devak, 28, was found hanging from the ceiling fan of her room at Nalanda Apartment inside the campus